- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോബിൻ തിരികെ വരുന്ന ബിഗ്‌ബോസ് വീട്ടിൽ നിൽക്കില്ല; ബിഗ്ബോസിൽ നിന്നും പടിയിറങ്ങി ജാസ്മിൻ: പോകുന്ന പോക്കിന് റോബിന്റെ ചെടിച്ചട്ടി പൊട്ടിച്ചെറിഞ്ഞും സ്‌മോകിങ് ഏരിയയിൽ എത്തി പുകവലിച്ചും സിനിമാ സ്റ്റൈലിൽ ഷോ ക്വിറ്റ് ചെയ്ത് ജാസ്മിൻ എം മൂസ
ബിഗ്‌ബോസ് സീസൺ ഫോറിലെ കരുത്തരായ മത്സരാർത്ഥികളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. ഷോയുടെ തുടക്കം മുതൽ ഇരുവരും തമ്മിലടി തുടങ്ങുകയും ചെയ്തു. ഷോ ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇരുവരുടേയും തർക്കവും തമ്മിലടിയും കൂടിയതല്ലാതെ ലേശം പോലും കുറഞ്ഞില്ല. എന്നാൽ കഴിഞ്ഞയാഴ്ച സംഭവ ബഹുലമായ കാര്യങ്ങളാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്. ടാസ്‌കിനിടയിൽ രാജാവിന്റെ ലോക്കറ്റ് തട്ടിപ്പറിപ്പ് റോബിൻ ബാത്ത് റൂമിലൊളിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ബാത്ത് റൂമിനുള്ളിലേക്ക് ഹിറ്റ് അടിച്ചും റൂം ഫ്രഷ്‌നർ അടിച്ചും റോബിനെ പുറത്തിറക്കിയതിന് പിന്നാലെ കയ്യാങ്കളിയും നടന്നു. റിയാസിനെ തല്ലി എന്ന കാരണത്താൽ റോബിനെ ഷോയിൽ നിന്നും മാറ്റി നിർത്തി. ഇപ്പോൾ സീക്രട്ട് റൂമിലാണ് റോബിനുള്ളത്.
ഇതോടെ മത്സരാർത്ഥികൾ രണ്ടായി ചേരി തിരിയുകയും ചെയ്തു. റോബിനെ കൊണ്ടു വരണമെന്ന് ഒരു കൂട്ടരും റോബിൻ ഇനി ഈ ഷോയിൽ വേണ്ടെന്ന് മറുപാതിയും. തർക്കം മുറുകുന്നതിനിടെ ഷോയിൽ നിന്നും ക്വിറ്റ് ചെയ്തിരിക്കുകയാണ് മറ്റൊര മത്സരാർത്ഥിയായ ജാസ്മിൻ എം മൂസ. ഈ സീസണിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ എം മൂസയാണ് സ്വന്തം ഇഷ്ടപ്രകാരം ഷോ വിട്ട് ഇറങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. റോബിൻ തിരികെ ബിഗ് ബോസ് വീട്ടിലേക്ക് വരുന്നതിൽ പ്രതിഷേധിച്ചാണ് ജാസ്മിന്റെ മടക്കം. ഷോയിലേക്ക് റോബിൻ തിരികെ വരുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ജാസ്മിൻ ഷോയിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം ക്വിറ്റ് ചെയ്യുകയായിരുന്നു.
കൺഫെഷൻ റൂമിലെത്തിയ ജാസ്മിൻ മാനസികമായും ശാരീരികമായും താൻ തളർന്നിരിക്കുകയാണെന്നും ഷോ ക്വിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും ബിഗ് ബോസിനോട് പറയുകയായിരുന്നു. തീരുമാനം അന്തിമമെങ്കിൽ നിങ്ങൾക്ക് വീട് വിട്ടിറങ്ങാം എന്ന് ബിഗ് ബോസ് നിർദ്ദേശിച്ചു. ഇതോടെ ജാസ്മിൻ ഷോ ക്വിറ്റഅ ചെയ്ത് പ്രധാന വാാതിലിലൂടെ പുറത്തേക്ക് പോകുക ആയിരുന്നു. റോബിന് പോലെ ഒരാളിന്റെ കൂടെ താൻ ഷോയിൽ പങ്കെടുക്കില്ലെന്നും തനിക്ക് അങ്ങനെ ഷോയിൽ നിന്നും ലഭിക്കുന്ന 75 ലക്ഷം രൂപ വേണ്ടായെന്നും ജാസ്മിൻ പറഞ്ഞു.
വളരെ ദേഷ്യത്തോടെയായിരുന്നു ജാസ്മിന്റെ മടക്കം. ജാസ്മിൻ ഷോ ക്വിറ്റ് ചെയ്തതറിഞ്ഞ് അടുത്തേക്ക് ചെന്ന സഹമത്സരാർത്ഥികൾ ജാസ്മിന്റെ ഒറ്റ വിളിയിൽ പേടിച്ച് പത്തടി അകലം പാലിച്ചാണ് നിന്നത്. പോകാനായി പുറത്തിറങ്ങിയ ശേഷം അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് എന്ന് പറഞ്ഞ് ഗാർഡനേരിയയിൽ ഇരുന്ന ചെടിച്ചെട്ടി എറിഞ്ഞു പൊട്ടിച്ചു. ജാസ്മിന്റെ ചെടിച്ചെട്ടിയും ഒപ്പം റോബിന്റെ ചെടിയുമാണ് അവർ തറയിൽ എറിഞ്ഞുടച്ചത്. ശേഷം സ്‌മോകിങ് എരിയയിൽ എത്തി സിഗററ്റും വലിച്ചായിരുന്നു ജാസ്മിന്റെ സിനിമാ സ്റ്റൈലിലുള്ള പടിയിറക്കം. അപ്പോഴും സഹമത്സരാർത്ഥികളെല്ലാം ഈ കാഴ്ചകളെല്ലാം കണ്ട് അമ്പരന്ന് മാറി നിൽക്കുക ആയിരുന്നു.
ബിഗ് ബോസ് ചരിത്രത്തിൽ ഒരുപക്ഷെ ഇത് ആദ്യമായിട്ടാവും ഒരു മത്സരർഥി ബിഗ് ബോസിന്റെ തീരുമാനം ഇഷ്ടപ്പെടാതെ പുറത്ത് പോകുന്നത്. തനിക്ക് സെൽഫ് റെസ്പെക്ട് എന്നൊരു കാര്യം ഉണ്ടെന്നും. അത് കുറച്ച് ഓവർ ആണെന്നും അതുകൊണ്ട് തന്നെ താൻ ഇനി ഈ ഷോയിൽ തുടരില്ലെന്നും ജാസ്മിൻ പറയുകയുണ്ടായി. വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ് താൻ ഷോയിലേക്ക് വന്നതെന്നും തനിക്ക് ഷോയിൽ ജയിക്കണമെന്നുമില്ലായിരുന്നതായി ജാസ്മിൻ മറ്റ് മത്സരാർഥികളോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ