- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം: വിവിധ മാലമോഷണക്കേസുകളിലെ പിടികിട്ടാപ്പുള്ളി 16 വർഷത്തിനുശേഷം അറസ്റ്റിൽ. 2006 ജനുവരി 26, ഫെബ്രുവരി 4 ,എന്നീ ദിവസങ്ങളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതിയായ കോഴിക്കോട് ചക്കുംകടവിലെ ചന്ദാലേരി പറമ്പ് വീട്ടിൽ ഹസ്സൻ കോയയുടെ മകൻ വെബ്ലി സലിം എന്നു വിളിക്കുന്ന സലി (42) മിനെയാണ് കോഴിക്കോട് കല്ലായിയിൽ നിന്നും പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത.
് അരിയല്ലൂർ പുഴക്കൽ വീട്ടിൽ മോഹൻ ദാസിന്റെ ഭാര്യ പത്മിനിയുടെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ 5 പവൻ തൂക്കം വരുന്ന സ്വർണ്ണമാലയും മോഷണം ചെയ്തതിന് 2006 ൽ പർപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാർ , പൊലീസുകാരായ ബിജേഷ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ , അഭിമന്യു ,വിപിൻ , സബറുദ്ദീൻ, ജിനേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ് .