ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) മെട്രോ മെഡിക്കൽ കെയറിന്റെ സഹകരത്തോടെ സാൽമിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 7 മണി മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി. ഇ. ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു.

ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ബിസ്സിനസ്സ് ഡെവലപ്പ്‌മെന്റ് മാനേജർ ഫൈസൽ ഹംസ, ഫോക്ക് ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്‌സൺ സജിജ മഹേഷ്, ജോയിന്റ് ട്രഷറർ സൂരജ് കെ. വി, കേന്ദ്രക്കമ്മിറ്റിയംഗം സന്തോഷ് സി. എച്ച് എന്നിവർ സംസാരിച്ചു. ഫോക്ക് ജനറൽ സെക്രട്ടറി ലിജീഷ് പി സ്വാഗതവും ട്രഷറർ രജിത്ത് കെ.സി നന്ദിയും രേഖപ്പെടുത്തി. അഞ്ഞൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.