ദോഹ : ഖത്തറിലെ പ്രമുഖ കലാ കൂട്ടായ്മായായ ഈണം ദോഹ സംഘടിപ്പിക്കുന്ന ഗായിക യുംന അജിന്റെ നേതൃത്തിലുള്ള ഗസൽ ലൈവ് ജൂൺ 16ന്. ഐ.സി.സി അശോക ഹാളിൽ വൈകീട്ട് എഴ് മണിക്കാണ് ഗസൽ ലൈവ് അരങ്ങേറുന്നത്.

പരിപാടിയുടെ ഫ്ളയർ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമ്മിൽ വെച്ച് നടന്നു. ടൈറ്റിൽ സ്പോൺസർ അൽ ഏബിൾ ട്രേഡിങ് & കോൺട്രാക്റ്റിങ് സീനിയർ മാനേജർ അൻസാർ അരിമ്പ്ര, മെയിൻ സ്പോൺസർ സഹാറ ഹെൽത്ത് ബ്യൂട്ടി സലൂൺ മാനേജിങ് ഡയറക്ടർ ബിജു മോൻ അക്‌ബർ, 98.6 എഫ്.എം മാർക്കറ്റിങ് ചീഫ് നൗഫൽ അബ്ദുൽ റഹ്മാൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വി മുസ്തഫ കൊയിലാണ്ടി,കൺവീനർ ഫരീദ് തിക്കോടി, ഫൈസൽ മൂസ, ആഷിഖ് മാഹി, സമീർ, ആർ ജെ പാർവതി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

'സംഗീതത്തിലൂടെ സൗഹൃദം - സൗഹൃദത്തിലുടെ കാരുണ്യം' എന്ന ആപ്തവാക്യവുമായി ഈണം ദോഹയുടെ പതിനാറു വർഷത്തെ വിജയയാത്രയിൽ ധാരാളം ഗായകർക്ക് അവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നിരവധി പേർക്ക് സാന്ത്വനവുമാവുകയും ചെയ്തിട്ടുണ്ട് - കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡ് നേടിയ നിത്യാ മാമൻ ഖത്തറിൽ ഈണം ദോഹയിലെ സ്ഥിരസാന്നിദ്ധമായിരുന്നു. തുടർന്നും സംഗീതമേഖലയിലും കാരുണ്യ മേഖലകളിലും മുൻഗണന നൽകിയുള്ള പരിപാടികളുമായി ഈണം ദോഹ സജീവമായി രംഗത്തുണ്ടാവുമെന്ന് പരിപാടികളെക്കുറിച്ച് വിശദീകരിക്കവെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വി മുസ്തഫ കൊയിലാണ്ടി,കൺവീനർ ഫരീദ് തിക്കോടി എന്നിവർ പറഞ്ഞു.