തൃക്കാക്കര മണ്ഡലം യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമാണെന്നും, ഒരു ഇടത് നാമധാരി പോലും ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചരിത്രം നാളിതുവരെ ഇല്ലന്നും, ഇടതു തരംഗം ആഞ്ഞടിച്ച ഘട്ടങ്ങളിൽ പോലും കുലുങ്ങാത്ത വലതു കോട്ടയായാണ് തൃക്കാക്കര മണ്ഢലം അറിയപ്പെടുന്നത് എന്നും ഓവർസീസ് എൻസിപി യുഎഇ ഘടകം വിലയിരുത്തി.

ഈ കോട്ട പിടിക്കാൻ ലഭിച്ച അവസരം എൽ ഡി എഫ് പരമാവധി ഉപയോഗിച്ചു എന്നത് വസ്തുതയാണ്.ജനാധിപത്യ വ്യവസ്ഥിതിയിൽ ഇതെല്ലാം സ്വാഭാവികമായ കാര്യം മാത്രം.മണ്ഡലത്തിന്റെ മേൽ പറഞ്ഞ കീഴ്‌വഴക്കരീതി വച്ച് തന്നെമത്സരത്തിൽ യുഡിഎഫ് വിജയിച്ചു എന്നേ പറയാനുള്ളു.

അതിനപ്പുറത്തേക്ക് നടക്കുന്ന ചർച്ചകളിൽ അർത്ഥമുണ്ട് എന്ന് തോന്നുന്നില്ല
ചുരുക്കിപ്പറഞ്ഞാൽ വലതു കോട്ട വലതുപക്ഷം സ്വാഭാവികമായും നില നിർത്തി. എന്നിരുന്നാലും മത്സര രംഗത്ത് ഇടതുപക്ഷം കാഴ്‌ച്ച വച്ച ഗംഭീരമായ പ്രവർത്തനഫലമായി കഴിഞ്ഞ കാലഘട്ടങ്ങളെ അപേക്ഷിച്ച് കൂടുതൽ വോട്ട് പിടിക്കാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ. ജോസഫ് ഇവിടെ വിജയിച്ചിരുന്നുവെങ്കിൽ തികച്ചും അതൊരു അട്ടിമറി വിജയമാകുമായിരുന്നു. മാത്രമല്ല, അതൊരു പുതു ചരിത്രവുമാകുമായിരുന്നു എന്നും ഒ എൻ സി പി യുഎഇ പ്രസിഡണ്ട് രവി കൊമ്മേരി പത്രക്കുറിപ്പിലൂടെ അറിയിച്ചു.