- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബസ് തട്ടിയെടുത്ത കൊലക്കേസ് പ്രതി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
സെന്റർവില്ല (ടെക്സസ്) : ജയിലിൽ നിന്നും പുറപ്പെട്ട ബസിലെ പൊലീസ് ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചു ബസ്സുമായി പോകുന്നതിനിടയിൽ ടയർ പൊട്ടിയതിനെ തുടർന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ട പ്രതി ഗോൺസാലോ ലോപസിനെ (46) മൂന്നാഴ്ചത്തെ ഊർജിതമായ തിരച്ചിലിനൊടുവിൽ കണ്ടെത്തി , തുടർന്ന് പൊലീസുമായി ഏറ്റുമുട്ടിയ പ്രതിയെ വെടിവച്ചു കൊലപ്പെടുത്തി . 300 പൊലീസുകാരാണ് ഇയാളെ പിടികൂടാൻ നിയോഗിക്കപ്പെട്ടത് .
മെയ് 12 നായിരുന്നു ലോപസ് രക്ഷപ്പെട്ടത് . മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശത്ത് ചില ദിവസങ്ങൾ തങ്ങിയ ശേഷം അടുത്തുള്ള ഒരു വീട്ടിൽ ചെന്ന് ഭക്ഷണവും വസ്ത്രവും വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു . ദിവസങ്ങൾ ഒളിവിൽ കഴിഞ്ഞ ശേഷം ജൂൺ 2 വ്യാഴാഴ്ച വെളുത്ത പിക്കപ്പ് ട്രാക്കിൽ യാത്ര ചെയ്യുകയായിരുന്ന ലോപ്പസിനെ പൊലീസ് കണ്ടെത്തി . വെടിവച്ചു കടന്നു കളയുന്നതിനുള്ള ശ്രമത്തിനിടയിൽ ട്രക്ക് പോസ്റ്റിലിടിച്ചു നിൽക്കുകയായിരുന്നു . ട്രക്കിൽ നിന്നും ഇറങ്ങി പൊലീസിന് നേരെ വെടിയുതിർത്തു . തിരിച്ചു പൊലീസ് വെടിവച്ചതിനെ തുടർന്ന് ഇയാൾ കൊല്ലപ്പെട്ടു . ഇയാളുടെ പക്കൽ നിന്നും എ ആർ 15 റൈഫിളും ഒരു പിസ്റ്റളും പൊലീസ് കണ്ടെടുത്തു . മറ്റൊരു കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു ലോപസ് .
ഹൂസ്റ്റണിൽ നിന്നും ഒഴിവുദിവസങ്ങൾ ചിലവഴിക്കുന്നതിന് സെന്റർവില്ലക്ക് സമീപത്തുള്ള ക്യാബിനിൽ താമസിച്ചിരുന്ന കുടുംബത്തിലെ രണ്ടു മുതിർന്നവരെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയാണ് അവരുടെ ട്രക്ക് ഇയാൾ മോഷ്ടിച്ചത് . ഈ കുടുംബത്തെ മരിച്ച നിലയിൽ ക്യാബിനിൽ കണ്ടെത്തിയത് വ്യാഴാഴ്ചയായിരുന്നു . ഈ ട്രക്കിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലായിരുന്നു സാൻ അന്റോണിയയിൽ നിന്നും 50 മൈൽ അകലെയുള്ള പ്രദേശത്ത് വച്ച് ഇയാളെ കണ്ടെത്തിയതും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും .