- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർവകലാശാല ചാൻസലർ പദവിയിൽനിന്ന് നീക്കും; ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ രാജസ്ഥാനും; നിയമനിർമ്മാണം ഉടൻ
കൊൽക്കത്ത: പശ്ചിമ ബംഗാളിന് പിന്നാലെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാൻ രാജസ്ഥാൻ സർക്കാർ. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള എല്ലാ സർവകലാശാലകളിലും ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കി മുഖ്യമന്ത്രിക്ക് പദവി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുള്ള നിർണായക ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നൽകിക്കൊണ്ടുള്ള നിയമനിർമ്മാണം ഉടൻ രാജസ്ഥാൻ സർക്കാർ നടത്തും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഇതിനുശേഷം ബിൽ അംഗീകാരത്തിനായി ഗവർണർക്ക് അയക്കുകയും ചെയ്യും.
ബംഗാളിൽ ഗവർണറും സർക്കാരും തമ്മിലുള്ള ശീതസമരം തുടരുന്നതിന് സമാനമായി രാജസ്ഥാനിലും പലതവണ ഗവർണർ-സർക്കാർ തർക്കം ഉടലെടുത്തിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ തുടർച്ചയായി സർവകലാശാലാ ഭരണത്തിൽ ഇടപെടുന്നത് തർക്കങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ബംഗാളിൽ ഇതു സംബന്ധിച്ച മാറ്റം വരുത്തിയത്. ഇതിനേത്തുടർന്നുള്ള തീരുമാനമാണ് രാജസ്ഥാനിലും വരുന്നത്.




