- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ താഴ്‌വരയുടെ സുരക്ഷയെ അവഗണിക്കുന്നു; കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെടുമ്പോൾ ബിജെപി നേതാക്കൾ സിനിമാ പ്രൊമോഷൻ തിരക്കിൽ; വിമർശിച്ച് സഞ്ജയ് റാവുത്ത്
മുംബൈ: കേന്ദ്രസർക്കാറിനും ബിജെപിക്കുമെതിരെ രൂക്ഷവിമർശനവുമായി ശിവസേനാ വക്താവും എംപിയുമായ സഞ്ജയ് റാവുത്ത്. ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റുകളെയും മുസ്ലിം സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾ അരങ്ങേറുന്നതിനിടെ ബിജെപി. സിനിമകളുടെ പ്രചാരണത്തിരക്കിലാണെന്ന് അദ്ദേഹം പരിഹസിച്ചു.
ബിജെപി. കശ്മീർ താഴ്‌വരയുടെ സുരക്ഷയെ അവഗണിക്കുകയാണെന്നും റാവുത്ത് മുംബൈയിൽ മാധ്യമങ്ങളോടു പ്രതികരിച്ചു. കശ്മീരി പണ്ഡിറ്റുകൾക്കെതിരേയുള്ള ക്രൂരതകൾ അവസാനിപ്പിക്കാൻ മിന്നലാക്രമണങ്ങൾ കൊണ്ട് സാധിച്ചോ? അവ വർധിക്കുകയാണുണ്ടായത്, റാവുത്ത് പറഞ്ഞു.
അവിടെ ഹിന്ദുക്കളെയും കശ്മീരിപണ്ഡിറ്റുകളെയും രാജ്യസേവനം നടത്തുന്ന മുസ്ലിങ്ങളെയും ലക്ഷ്യംവെച്ച് കൊലപ്പെടുത്തുകയാണ്. ബിജെപി. 'ദ കശ്മീർ ഫയൽസ്', 'സമ്രാട്ട് പൃഥ്വിരാജ്' പോലെയുള്ള സിനിമകൾ പ്രൊമോട്ട് ചെയ്യുന്ന തിരക്കിലാണ്, റാവുത്ത് പറഞ്ഞു.
ശ്രീനഗർ മുതൽ പുൽവാമ വരെ ചുരുങ്ങിയത് ഇരുപത് മുസ്ലിം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും വിശദാംശങ്ങൾ വ്യക്തമാക്കാതെ റാവുത്ത് കൂട്ടിച്ചേർത്തു. ബിജെപി. നേതാക്കൾ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. അവർ താജ്മഹലിലും ഗ്യാൻവാപി മോസ്‌കിലും ശിവലിംഗം കണ്ടെത്താനുള്ള ശ്രമത്തിൽ വ്യാപൃതരാണെന്നും റാവുത്ത് പറഞ്ഞു.




