- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിൽ കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ യുവാവിന് ക്രൂരമർദ്ദനം; ഇലക്ട്രിക് ഷോക്ക്; പൊലീസുകാർക്കെതിരേ കേസ്
ലഖ്നൗ: ഉത്തർപ്രദേശിൽ കന്നുകാലി മോഷണക്കേസിൽ അറസ്റ്റിലായ യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ കേസ്. മർദ്ദനമേറ്റ റഹാൻ എന്ന 20-കാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബദായൂൺ പൊലീസ് സ്റ്റഷനിലെ ഏഴ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്.
സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരേയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസിന്റെ മർദ്ദനമേറ്റതിനേത്തുടർന്ന് റഹാന് നടക്കാനോ സംസാരിക്കാനോ സാധിക്കുന്നില്ലെന്ന് കുടുംബം ആരോപിച്ചു.
പൊലീസ് ലാത്തി ഉപയോഗിച്ച് മർദ്ദിച്ചുവെന്നും ഷോക്ക് നൽകിയെന്നും ഇതേത്തുടർന്ന് സ്വകാര്യഭാഗങ്ങളിടലക്കം മർദമേറ്റുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. 5000 രൂപ കൈക്കൂലി വാങ്ങിയ ശേഷമാണ് യുവാവിനെ മോചിപ്പിച്ചതെന്നും ചികിത്സയ്ക്കായി വീണ്ടും പണം നൽകിയെന്നും കുടുംബം ആരോപിച്ചു.
കന്നുകാലി മോഷണക്കേസുമായി ബന്ധപ്പെട്ട് മെയ് രണ്ടിനാണ് റഹാനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ദിവസവേതന തൊഴിയാളിയായ ഇയാൾ ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് പൊലീസ് പിടിയിലാകുന്നത്. കന്നുകാലി മോഷണ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.




