- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കടുത്ത സമ്മർദത്തിനിടെ വിജയ സെഞ്ചുറി; ഒപ്പം പതിനായിരം ടെസ്റ്റ് റൺസ് ക്ലബിൽ അംഗത്വവും; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ ത്രില്ലർ ജയം സമ്മാനിച്ച ജോ റൂട്ടിന് ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദനപ്രവാഹം

ലണ്ടൻ: ഉജ്ജ്വല സെഞ്ചുറിയിലൂടെ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് അവിസ്മരണീയ ജയം സമ്മാനിച്ച മുൻ നായകൻ ജോ റൂട്ടിന് ക്രിക്കറ്റ് ലോകത്തിന്റെ അഭിനന്ദന പ്രവാഹം. കടുത്ത സമ്മർദത്തിനിടെ നേടിയ വിജയസെഞ്ചുറിയും ഒപ്പം 10000 ടെസ്റ്റ് റൺസ് ക്ലബിൽ അംഗത്വവും നേടിയ ജോ റൂട്ടിനെ അഭിനന്ദിച്ച് നിരവധി പ്രമുഖർ രംഗത്ത് എത്തി.
ഇംഗ്ലണ്ട്-ന്യൂസിലൻഡ് ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അത്യപൂർവ കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. ടിം സൗത്തിയുടെ പന്തിൽ ഡബിൾ ഓടി രണ്ട് നേട്ടങ്ങളിലേക്കും റൂട്ട തന്റെ സുന്ദര പാത വെട്ടുകയായിരുന്നു. ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ ത്രില്ലർ ജയം സമ്മാനിച്ച സെഞ്ചുറിയും നാഴികക്കല്ലുകളുമായി ലോർഡ്സിൽ എഴുന്നേറ്റുനിന്നുള്ള കാണികളുടെ കയ്യടി വാങ്ങിയ റൂട്ടിന് വലിയ പ്രശംസയാണ് സാമൂഹ്യമാധ്യമങ്ങളിലും ലഭിച്ചത്.
Age when reaching 10,000 Test runs:
- England Cricket (@englandcricket) June 5, 2022
Sir Alastair Cook:
31 years & 157 days
Joe Root:
31 years & 157 days
???? pic.twitter.com/m1ujC9aOMg
ടെസ്റ്റ് കരിയറിലെ 26ാം സെഞ്ചറി നേടിയ മുൻ ക്യാപ്റ്റൻ ജോ റൂട്ടാണ് (115 നോട്ടൗട്ട്), ഇംഗ്ലണ്ടിന്റെ വിജയശിൽപി. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന 14ാമത്തെ താരം എന്ന റെക്കോർഡും റൂട്ട് മത്സരത്തിനിടെ സ്വന്തമാക്കി. ബെൻ ഫോക്‌സും (32 നോട്ടൗട്ട്) റൂട്ടിനു മികച്ച പിന്തുണയേകി. ജയത്തോടെ 3 മത്സര പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി (1- 0).
ഒരേ പന്തിൽ തന്നെ മത്സരത്തിലെ 100ഉം ടെസ്റ്റ് കരിയറിലെ 10000 റൺസും തികച്ച ജോ റൂട്ടിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, മുൻ താരങ്ങളായ മൈക്കൽ വോൺ, വിവി എസ് ലക്ഷ്മൺ, ലൂക്ക് റൈറ്റ് തുടങ്ങിയവർ രംഗത്തെത്തി. എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ എന്നാണ് റൂട്ടിനെ ദാദ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ടിന്റെ എക്കാലത്തെയും സമ്പൂർണ ഓൾറൗണ്ട് ബാറ്റർ എന്നാണ് റൂട്ടിനെ മൈക്കൽ വോൺ വിശേഷിപ്പിച്ചത്. 100ഉം 10000 റൺസുമായി ലോർഡ്സിന്റെ രാജാവായി വാഴുകയായിരുന്നു റൂട്ട്.
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിൽ 76-ാം ഓവറിലെ ആറാം പന്തിൽ ടിം സൗത്തിക്കെതിരെ ഡീപ് സ്‌ക്വയറിലൂടെ രണ്ട് റൺസ് നേടിയാണ് ജോ റൂട്ട് 26-ാം ടെസ്റ്റ് ശതകത്തിലെത്തിയത്. ഇതേ പന്തിൽ തന്നെ എലൈറ്റ് പതിനായിരം ക്ലബിൽ അംഗത്വം നേടുകയുമായിരുന്നു ഇംഗ്ലീഷ് മുൻ നായകൻ. ടെസ്റ്റിൽ 10000 റൺസ് പൂർത്തിയാക്കുന്ന 14-ാം ബാറ്ററാണ് റൂട്ട്. രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് താരവും. വിഖ്യാത ബാറ്റർ അലിസ്റ്റർ കുക്കാണ് മുമ്പ് പതിനായിരം ടെസ്റ്റ് റൺസ് തികച്ച ഏക ഇംഗ്ലീഷ് താരം. 118-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ടിന്റെ നേട്ടം. റൂട്ടിന്റെ സെഞ്ചുറിക്കരുത്തിൽ മത്സരം അഞ്ച് വിക്കറ്റിന് ഇംഗ്ലണ്ട് വിജയിച്ചു.


