- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രണയ ബന്ധം സമൂഹം അംഗീകരിക്കില്ലെന്ന ആശങ്ക; ബന്ധുക്കളായ യുവാവും കൗമാരക്കാരിയും ജീവനൊടുക്കി; അറിഞ്ഞിരുന്നില്ലെന്ന് കുടുംബം
ജയ്പൂർ: പ്രണയ ബന്ധം സമൂഹം അംഗീകരിക്കില്ലെന്ന ആശങ്കയിൽ ബന്ധുക്കളായ യുവാവും കൗമാരക്കാരിയും പൊതുസ്ഥലത്ത് ജീവനൊടുക്കി. മരത്തിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം.
രാകേഷ് എന്ന യുവാവാണ് ബന്ധുവായ കൗമാരക്കാരിയോടൊപ്പം വീടിന് മൂന്ന് കിലോ മീറ്റർ അകലെ ജീവനൊടുക്കിയത്. കുടുംബ പശ്ചാത്തലം പരിശോധിച്ചപ്പോൾ രാകേഷിന്റെ സഹോദരിയുടെ സ്ഥാനമാണ് കൗമാരക്കാരിക്ക്. ഇരുവരുടേയും പ്രണയ ബന്ധം സമൂഹം അംഗീകരിക്കില്ലെന്ന ആശങ്കയിലാണ് ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രണ്ടു പേരുടെയും പ്രണയത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് കുടുംബാംഗങ്ങളും പ്രതികരിച്ചു.
മരത്തിൽ തൂങ്ങിയനിലയിൽ ഇരുവരെയും കണ്ട ഗ്രാമവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. ഉടൻ തന്നെ പൊലീസ് സ്ഥല്തതെത്തി മൃതദേഹം താഴെയെറിക്കി. സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.




