- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മോഷ്ടിച്ച കാർ ഓടിച്ച പതിമൂന്നുകാരൻ പൊലീസിന്റെ വെടിയേറ്റു മരിച്ചു
സാൻഅന്റോണിയോ: മോഷണം പോയി എന്നു റിപ്പോർട്ട് ചെയ്യപ്പെട്ട കാർ ഓടിച്ചിരുന്ന പതിമൂന്നു വയസുകാരൻ ടെക്സസ് പൊലീസിന്റെ വെടിയേറ്റുമരിച്ചു. ജൂൺ മൂന്നാം തീയതി വെള്ളിയാഴ്ചയായിരുന്നു സംഭവം. പിയർസെൽ റോഡിനും ലൂപു 410-നും സമീപമുള്ള വാർഹോഴ്സ് ഡ്രൈവിൽ വെടിവയ്പ് നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ചേർന്നു.
പൊലീസ് എത്തിയ ഉടൻ മോഷ്ടിച്ച കാറുമായി രക്ഷപെടുന്നതിനിടെ കുട്ടിയുടെ കാർ പൊലീസ് ജീപ്പിൽ ഇടിച്ചു. ഉടൻ പൊലീസ് കാർ ഓടിച്ചിരുന്ന ഡൈവർക്കുനേരെ നിറയൊഴിച്ചു. ഡോർ തുറന്നുനോക്കിയപ്പോൾ പതിമൂന്നുകാരൻ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ പ്രാഥമിക ചികിത്സ നൽകിയശേഷം യൂണിവേഴ്സിറ്റി ആശുപത്രയിലേക്ക് മാറ്റി. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കാറിനകത്ത് ഡ്രൈവർ ഉൾപ്പടെ മൂന്നു കൗമാരക്കാരാണ് ഉണ്ടായിരുന്നത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ കേസെടുക്കണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
കൗമാരക്കാരുടെ വിശദാംശങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിവച്ച പൊലീസ് ഓഫീസറെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു