ർമ്മനിയിൽ പണപ്പെരുപ്പം കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ മിനിമം കൂലി വർദ്ധനവിന് അംഗീകാരം. മിനിമം വേതനം 12 യൂറോയാക്കി വർധിപ്പിക്കാനുള്ള നിർദേശത്തിന് ആണ് ജർമൻ പാർലമെന്റ് അംഗീകാരം നൽകിയത്.ചാൻസലർ ഒലാഫ് ഷോൾസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

നിലവിലുള്ള മിനിമം കൂലിയുടെ മൂന്നിലൊന്നാണ് വർധനയിൽ കൂട്ടിച്ചേർക്കുന്നത്. 6.2 മില്യൻ തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 45.2 മില്യനാണ് ജർമനിയിലെ ആകെ തൊഴിലാളി സമൂഹം.

നിലവിൽ 8.82 യൂറോയാണ് മിനിമം കൂലി. രണ്ടു ഘട്ടങ്ങളായാണ് വർധന നടപ്പാക്കുന്നത്. ജൂലൈ ഒന്നിന് 10.45 യൂറോയും ഒകടോബർ ഒന്നിന് 12 യൂറോയുമാകും.