- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധനക്ഷാമം നേരിടാൻ വീണ്ടും വർക്ക് ഫ്രം ഹോം സംവിധാനം പരിഗണനയിലെന്ന് സൂചന; പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും സർക്കാർ പരിഗണനയിൽ
ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധിയിൽ ഇന്ധനം ലാഭിക്കുന്നതിന് 'വീട്ടിൽ നിന്ന് ജോലി ചെയ്യൂ' എന്ന പദ്ധതിക്ക് സർക്കാർ പദ്ധതിയിടുന്നു.ഊർജ്ജ ക്ഷാമം നേരിടാൻ സർക്കാർ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുമെന്നൈാണ് പുറത്ത് വരുന്ന സൂചന. ഔദ്യോഗികമായി സർക്കാർ ഇക്കാര്യം അറിയിച്ചിട്ടില്ലെങ്കിലും കടുത്ത നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
എല്ലാ പ്രധാന സംസ്ഥാന ഏജൻസികളും സർക്കാരും തമ്മിൽ 10 ദിവസം മുമ്പ് നടന്ന അടിയന്തര ആസൂത്രണ പരിശീലനത്തിന്റെ രഹസ്യ വിവരങ്ങൾ ആണ് പുറത്ത് വന്നത്.
ഇതിന്റെ ആദ്യപടിയായി എല്ലാ സ്ഥാപനങ്ങളിലും പരമാവധി ആൾക്കാരെ വർക്ക് ഫ്രം ഹോമിലേയ്ക്ക് മാറ്റാൻ നിർദ്ദേശം നൽകിയേക്കും. കോവിഡ് കാലത്ത് പരീക്ഷിച്ച് വിജയിച്ച മാർഗ്ഗമാണിത്. ഇതിനാൽ തന്നെ വളരെ വേഗം നടപ്പിലാക്കാൻ സാധിക്കുമെന്നതാണ് സർക്കാരിനെ ഈ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇതുവഴി സ്വകാര്യവാഹനങ്ങളിലെ യാത്രകൾ കുറയ്ക്കാമെന്നും ഇന്ധനം ലാഭിക്കാമെന്നും സർക്കാർ കരുതുന്നു. ഇതിന് പുറമേ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും ഉണ്ടായേക്കും.