ഒ.ഐ.സി.സി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ ഒ.ഐ.സി.സി ഓഫീസിൽവച്ച് തെരഞ്ഞെടുപ്പ് വിജയഘോഷം സംഘടിപ്പിച്ചു. കേരളത്തിലെമുഖ്യമന്ത്രിയും 99 എംഎൽഎമാരും ഓരോ വീടും കയറി ഒരുമാസത്തോളം പ്രവർത്തിച്ചിട്ടും ഈ വൻപിച്ച പരാജയം സിപിഎമ്മിനെസംബന്ധിച്ച് സർക്കാരിന് വൻ തിരിച്ചടിയാണ് എന്ന് യൂത്ത് വിങ്പ്രസിഡന്റ് ജോബിൻ ജോസ് പറഞ്ഞു. തദവസരത്തിൽ യൂത്ത് വിങ്നേതാക്കളായ ഷോബിൻ സണ്ണി, ഷബീർ കൊയിലാണ്ടി, ഇസ്മായിൽകൂനത്തിൽ, കലേഷ് ഹരിപ്പാട്, ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.