- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരാലംബരെ സംരക്ഷിക്കുന്നത് മാതൃകാപരം: ഉമ്മൻ ചാണ്ടി
കോട്ടയം: സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരും, നിരാലംബരുമായവരെ ചേർത്ത്പിടിച്ച് സംരക്ഷിക്കുന്നത് പൊതുപ്രവർത്തന രംഗത്തെ മാതൃകാപരമായ പ്രവർത്തനമാണെന്നും, അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതും, അനുമോദിക്കേണ്ടതും സമൂഹത്തിന്റെ കടമയാണെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
കോവിഡ് മൂലം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ വൈക്കം നഗരത്തിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക്ക് കഴിഞ്ഞ ഒരു വർഷക്കാലമായി ഒരു ദിവസം പോലും മുടങ്ങാതെ പ്രഭാത ഭക്ഷണം നൽകി വരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.സനീഷ് കുമാറിനും യൂത്ത് കോൺഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം സോണി സണ്ണിക്കും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഒ.ഐ.സി.സി കുവൈറ്റ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനീഷ് കുമാറിനേയും, സോണി സണ്ണി യേയും ഉമ്മൻ ചാണ്ടി പൊന്നാട അണിയിക്കുകയും മെമെൻന്റൊ നൽകി ആദരിക്കുകയും ചെയ്തു.ഒ.ഐ.സി.സി കുവൈറ്റ് കോട്ടയം ജില്ലാ കമ്മറ്റി മുൻ ജനറൽ സെക്രട്ടറി എബ്രഹാം മാലത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ ഡി.സി.സി പ്രസിഡന്റും, കെപിസിസി.എക് സിക്യൂട്ടീവ് അംഗവുമായ ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ,അഡ്വ.റീനു സോണി, ഒ.ഐ.സി.സി ഭാരവാഹികളായ ജേക്കബ് ജോർജ്ജ് പുതുപ്പള്ളി,ഗോപി മണർകാട് തുടങ്ങിയവർ സംബന്ധിച്ചു.