- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പരിധി ഉയർത്തി റെയിൽവേ; ഒരു മാസം 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം
ന്യൂഡൽഹി: ഐ.ആർ.സി.ടി.സി. വെബ്സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ഐഡി ഉപയോഗിച്ച് ഇനിമുതൽ ഒരുമാസം 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്രോത്സാഹിപ്പിക്കാനും അനധികൃത ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളുടെ ചൂഷണം തടയാനുമാണ് പുതിയ നടപടി.
നിലവിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് വഴി 12 ടിക്കറ്റായിരുന്നു ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ആധാർ ലിങ്ക് ചെയ്യാത്തവർക്ക് മാസം ആറ് ടിക്കറ്റുകളാണ് നിലവിൽ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. ഇത് 12 ആയി വർധിപ്പിച്ചിട്ടുണ്ട്. സ്ഥിരം യാത്രക്കാർക്കും ഓരേ അക്കൗണ്ട് ഉപയോഗിച്ച് ബന്ധുക്കൾക്ക് അടക്കം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കും നടപടി സഹായകരമാകുമെന്ന് റെയിൽവേ വ്യക്തമാക്കി.
Next Story




