- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പാലമ്പ്രക്കാരുടെ വികസന നായകൻ കൂഞ്ഞൂട്ടിച്ചേട്ടന് വിട പറഞ്ഞ് പ്രവാസ ലോകവും;കാഞ്ഞിരപ്പള്ളി പാറേക്കാട്ട് മോളൊപ്പറമ്പിൽ എം. വി. വർക്കിയുടെ സംസ്കാരം ഇന്ന്
കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം. വി. വർക്കി (കുഞ്ഞൂട്ടി) അന്തരിച്ചു, നൂറു വയസ്സായിരുന്നു. കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റ കുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്. നാടിന്റെ വികസനത്തിനും വേണ്ടി നിലകൊള്ളുകയും അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം.
കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം നിർമ്മിക്കുന്നതിനു നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ. അദ്ദേഹത്തിന്റെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ. മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിൻതലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു അദ്ദേഹമെന്ന് ജിബി തോമസ് അനുസ്മരിച്ചു.
സ്പീക്കർ എം. ബി. രാജേഷ് അടക്കം അനേകം നേതാക്കൾ അനുശോചനം അറിയിച്ചു. ഭൗതികശരീരം ഞായറാഴ്ച ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും, സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു നാലു മണിക്ക് കാഞ്ഞിരപ്പള്ളി പാലമ്പ്ര ഗത്ത്സെമൻ പള്ളിയിലെ കുടുംബക്കല്ലറയിൽ. സംസ്‌കാരച്ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസഫ് പുളിക്കൽ, മാർ മാത്യു അറക്കൽ എന്നിവർ നേതൃത്വം നൽകും.