- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി നുരയുന്ന വഴികളിൽ കാവലായ്; വളപട്ടണം ജനമൈത്രി പൊലീസ് ക്യാമ്പയിൻ
കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് നടപ്പാക്കി വരുന്ന ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി വളപട്ടണം പൊലീസ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജൂൺ 4 ന് വൈകീട്ട് 3 മണിക്ക് ചിറക്കൽ രാജാസ് ഹൈസ്‌കൂളിൽ അഴീക്കോട് എംഎൽഎ കെ.വി സുമേഷ് നിർവ്വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളായി വിജയ് ഭരത് റഡ്ഡി IPS (ASP ട്രെയിനി), അഡ്വ. ടി സരള (ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ) എന്നിവർ പങ്കെടുത്തു.
ലഹരി വിരുദ്ധ റാലി നടത്തിക്കൊണ്ട് വിദ്യാർത്ഥികൾ ചിറക്കൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചേരുകയും വലിച്ചെറിയപ്പെട്ട ആയിരത്തോളം മദ്യകുപ്പികൾ ശേഖരിക്കുകയും ചെയ്തു. ഇതേ പ്രവർത്തനം സ്റ്റേഷൻ ലിമിറ്റിലെ മറ്റ് 6 ഹൈസ്‌കൂളുകളിലെ കുട്ടികളെ ഉപയോഗിച്ചും സംഘടിപ്പിക്കുമെന്ന് വളപട്ടണം ഇൻസ്‌പെക്ടർ അറിയിച്ചു.
ഏതാണ്ട് 25000 പൊതുയിടങ്ങളിൽ വലിച്ചെറിയപ്പെട്ട മദ്യ കുപ്പികൾ രണ്ടാഴ്ചക്കകം ശേഖരിച്ച് ചാൽ ബീച്ചിൽ 12 അടി ഉയരത്തിലുള്ള ശിൽപ്പം നിർമ്മിക്കും. ശിൽപ്പ നിർമ്മാണത്തിനുള്ള മദ്യക്കുപ്പികൾ ശിൽപ്പി സുരേന്ദ്രൻ കൂക്കാനം ഏറ്റുവാങ്ങി.
ചടങ്ങിൽ SCPO ഷൈജു മാച്ചാത്തി സ്വാഗതവും ഡോ.പ്രശാന്ത് കൃഷ്ണൻ (പ്രിൻസിപ്പാൾ ) അദ്ധ്യക്ഷതയും വഹിച്ചു. രാജേഷ് മാര്യങ്ങലത്ത് (ഇൻസ്‌പെക്ടർ ഓഫ് പൊലീസ് വളപട്ടണം), പി പ്രശാന്തൻ (പ്രസിഡന്റ് ചിറക്കൽ സർവീസ് സഹകരണ ബാങ്ക്), കെ. മനോജ് (പ്രസിഡന്റ് PTA), ഡോ.ടിപി. രവി (സ്‌കൂൾ മാനേജർ), പികെ. സുധ (ഹെഡ് മിസ്ട്രസ്സ്), കെവി ശ്രീജിത്ത് ( സീനിയർ അസിസ്റ്റന്റ് ), സ്മിത കെ (ലഹരി വിരുദ്ധ ക്ലബ്ബ് കോ-ഓഡിനേറ്റർ), എസ്സി പിഒ രാജേഷ് സറോക്ക് (ജനമൈത്രി ബീറ്റ് ഓഫീസർ) ലാൽ കിഷോർ (പ്രോഗ്രാം ഓഫീസർ NSS ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ലഹരി വിരുദ്ധ ക്യാംപയിനിന്റെ രണ്ടാമത്തെ പരിപാടി ജൂൺ 8ന് ഉച്ചക്ക് 2 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്‌കൂളിലും, മൂന്നാമത്തെ പരിപാടി ജൂൺ 10 ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് വളപട്ടണം ഹൈസ്‌കൂളിലും, നാലാമത്തെ പരിപാടി
ജൂൺ 10 ന് ശനിയാഴ്ച രാവിലെ 10.30 ന് അഴീക്കൽ ഫിഷറീസ് ഹൈസ്‌കൂളിലും സംഘടിപ്പിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്