കോഴിക്കോട്: ബാലുശ്ശേരിയിൽ കടകൾക്കുണ്ടായ തീപിടിത്തത്തിൽ അരക്കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വിലയിരുത്തൽ. അഗ്‌നിശമനസേനയുടെ രണ്ട് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. തീപിടിത്തതിന്റെ കാരണം ഷോർട് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നെങ്കിലും പരിശോധന തുടരുകയാണ്.

ഫർണിച്ചർ കടയ്ക്കാണ് ആദ്യം തീ പിടിച്ചത്. തീ പിന്നീട് ടയർ കടയിലേക്കു വ്യാപിച്ചു. ഓടിക്കൂടിയ നാട്ടുകാർ അഗ്‌നിശമനസേനയെ വിവരം അറിയിച്ചു. നരിക്കുനിയിൽനിന്നും കൊയിലാണ്ടിയിൽനിന്നും അഞ്ച് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. ഷോർട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച പരിശോധന പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.