- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ബിജെപിയുടെ 'നാണംകെട്ട മതഭ്രാന്ത്' ജനങ്ങളെ ഒറ്റപ്പെടുത്തുന്നു; ആഗോളതലത്തിൽ ഇന്ത്യയുടെ നിലയ്ക്ക് കോട്ടംവരുത്തുന്നു'; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവായിരുന്ന നൂപുർ ശർമയുടെ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ 'നാണംകെട്ട മതഭ്രാന്ത്' ജനങ്ങളെ ഒറ്റപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ഇന്ത്യയുടെ നിലയ്ക്ക് കോട്ടംവരുത്തുകയും ചെയ്തുവെന്ന് രാഹുൽ തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ അന്താരാഷ്ട്ര തലത്തിൽ ദുർബലമായിരിക്കുന്നു. ബിജെപിയുടെ നാണംകെട്ട മതഭ്രാന്ത് നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ നിലപാടുകൾക്ക് ആഗോള രംഗത്ത് കോട്ടമുണ്ടാക്കുകയും ചെയ്തിരിക്കുന്നു', രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ബിജെപി വക്താവിന്റെ പരാമർശത്തിൽ കുവൈത്തും ഖത്തറും ഇറാനും സൗദിയും അടക്കമുള്ള ഗൾഫ് രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലിനെ വിളിച്ചുവരുത്തി ഖത്തർ വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിക്കുകയും ചെയ്തു.
വിവാദപരാമർശം നടത്തിയ ദേശീയ വക്താവ് നൂപുർ ശർമയെയും പാർട്ടിയുടെ ഡൽഹി ഘടകത്തിന്റെ മാധ്യമവിഭാഗം മേധാവി നവീൻ ജിൻഡലിനെയും ബിജെപി. പ്രാഥമികാംഗത്വത്തിൽനിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞദിവസം ഗ്യാൻവാപി വിഷയത്തിൽ ചാനൽ ചർച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമർശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാൻപുരിൽ വൻ സംഘർഷമുണ്ടായത്. ട്വിറ്ററിലായിരുന്നു നവീൻ ജിൻഡലിന്റെ വിവാദ പോസ്റ്റ്.




