പട്‌ന: ബിജെപിയുടെ പ്രവർത്തന രീതി കാരണം ഇന്ത്യ ആഭ്യന്തര യുദ്ധത്തിലേക്കു നീങ്ങുന്നുവെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളും മതേതര രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്നു ലാലു ആഹ്വാനം ചെയ്തു. സംപൂർണ ക്രാന്തി ദിന പരിപാടിയിൽ പുറത്തുവിട്ട വിഡിയോയിലാണ് ലാലുവിന്റെ പരാമർശം.

ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ 48 വർഷം മുൻപു നടത്തിയതു പോലെ ഇന്നും സ്വേച്ഛാധിപത്യത്തിനെതിരെ പോരാടേണ്ട സാഹചര്യമാണു രാജ്യത്തു നിലനിൽക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയ്‌ക്കെതിരെ ജനങ്ങൾ ഒന്നിച്ചു പോരാടണമെന്നു ലാലു പറഞ്ഞു.