- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹി മെട്രോ ട്രെയിനിൽ തീയും പുകയും; യാത്രക്കാരെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ നിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. മെട്രോ ട്രെയിനിന്റെ മുൻഭാഗത്തെ ബോഗിയിൽ നിന്നാണ് പുക ഉയർന്നത്.
തീയും പുകയും ഉയർന്നതോടെ യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാരെ മെട്രോ ട്രെയിനിൽ നിന്നു പിന്നീട് ഒഴിപ്പിച്ചു.
യമുന ബാങ്ക് സ്റ്റേഷനടുത്തു വച്ചാണ് മെട്രോ ട്രെയിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഇതോടെ ബ്ലൂലൈനിൽ മെട്രോ ഗതാഗതം തടസപ്പെട്ടു. തീയും പുകയും ഉയർന്നത് സാങ്കേതിക പ്രശ്‌നമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
Next Story




