- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നവവരൻ വയാഗ്ര അമിതമായി കഴിച്ചു; ആശുപത്രിയിൽ
ലക്നൗ: ഉത്തർപ്രദേശിൽ ലൈംഗിക ഉത്തേജക മരുന്നായ വയാഗ്ര അമിതമായി കഴിച്ച നവവരൻ ആശുപത്രിയിൽ. ഉദ്ധാരണ ശേഷിക്കുറവിനെ തുടർന്ന് സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് യുവാവ് വയാഗ്ര കഴിച്ചു തുടങ്ങിയത്. എന്നാൽ നിശ്ചിത അളവിനേക്കാൾ കൂടുതൽ മരുന്ന് കഴിച്ചതോടെ യുവാവിന് ആരോഗ്യപ്രശ്നങ്ങൾ അലട്ടുകയായിരുന്നു.
പ്രയാഗ് രാജിലാണ് സംഭവം. മാസങ്ങൾക്ക് മുൻപായിരുന്നു യുവാവിന്റെ വിവാഹം. സുഹൃത്തുക്കളുടെ ഉപദേശപ്രകാരമാണ് യുവാവ് വയാഗ്ര കഴിക്കാൻ തുടങ്ങിയത്. നിശ്ചിത അളവിനേക്കാൾ കൂടുതൽ കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.തുടർന്ന് ചികിത്സ തേടി ആശുപത്രിയിൽ എത്തുകയായിരുന്നു. യുവാവ് ശസ്ത്രക്രിയയ്ക്ക് വിധേയനായി.
Next Story




