റോഷൻ മാത്യുവിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് സംവിധായകൻ പ്രിയദർശൻ. ഇനി ചെയ്യുന്ന സിനിമ ഏതെന്നു തീരുമാനിച്ചിട്ടില്ലെന്നും പ്രിയദർശൻ വ്യക്തമാക്കി. മരക്കാറിനു ശേഷം പ്രിയദർശൻ ചെയ്യുന്ന പുതിയ മലയാളം പ്രോജക്ടിൽ റോഷൻ മാത്യു പ്രധാന കഥാപാത്രമാകുന്നുവെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ വാർത്തയുടെ സത്യാവസ്ഥ തുറന്നു പറയുകയായിരുന്നു അദ്ദേഹം.

''മലയാളത്തിലൊരു സിനിമ ചെയ്യണമെന്നുണ്ട്. എന്നാൽ അതിനെ നടന്മാരെയോ കഥയോ തീരുമാനിച്ചിട്ടില്ല. പല കഥകളും പരിഗണിക്കുന്നുണ്ടെന്നു മാത്രം. അതിനിടയിലാണു റോഷൻ മാത്യുവുമായി ഉടൻ സിനിമ ചെയ്യുന്നുവെന്നു ചില ഓൺലൈനുകളിൽ വാർത്ത വരുന്നത്. എന്റെ സിനിമ ഏതെന്നു ഞാൻതന്നെ പറയും.'' പ്രിയദർശൻ മനോരമ ഓൺലൈനിനോടു പറഞ്ഞു.