- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജഡ്ജിയെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ഹിറ്റ് ലിസ്റ്റിൽ മെക്കോണൽ ഉൾപ്പെടെ നിരവധി പേർ
വിസ്‌കോൺസിൽ(ഷിക്കാഗോ): മാരകായുധം ഉപയോഗിച്ചു കവർച്ച നടത്തിയ കേസ്സിൽ 5 വർഷത്തെ ശിക്ഷ വിധിച്ച ജഡ്ജിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. റിട്ടയേർഡ് ജഡ്ജി ജോൺ റോമർ(68) ആണ് ദയനീയമായി കൊല്ലപ്പെട്ടത്.
ടേപ്പു കൊണ്ടു കസേരയിൽ ബന്ധിച്ച് നിറയൊഴിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു ജഡ്ജിയുടെ മൃതദ്ദേഹം.
ജൂൺ 3 വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വിസ് കോൺസിൽ ന്യൂലിസ് ബോണിൽ ജഡ്ജി താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു സംഭവം.
തോക്കുമായി ആരോ ജഡ്ജിയുടെ വീട്ടിൽ കയറി എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എ്ത്തി ചേർന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആൾ അകത്ത് ഉപരോധം തീർത്തു പൊലീസിന് പ്രവേശനം നിഷേധഇച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചക്കു ഒടുവിൽ പൊലീസ് അകത്തു ബലമായി പ്രവേശിച്ചപ്പോൾ, ജഡ്ജി വെടിയേറ്റു മരിച്ചു കിടക്കുന്നതും, പ്രതിയെന്നു സംശയിക്കുന്നയാൾ സ്വയം വെടിവെച്ചു ഗുരുതരാവസ്ഥയിലുമായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലഗുരുതരമായി തുടരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്.
2005ൽ നടന്ന കവർച്ചാ കേസ്സിൽ ശിക്ഷിക്കപ്പെട്ട പ്രതി പിന്നീട് ജയിൽ ചാടി പുറത്തുപോയി. ഒരു മാസത്തിനുശേഷമാണ് വീണ്ടും ജയിലിലായത്.
പ്രതിയുടെ കാർ പരിശോധിച്ച പൊലീസ് ഇയാളുടെ ഹിറ്റ് ലിസ്റ്റിൽ മിഷിഗൺ ഗവർണ്ണർ ഗ്രെച്ച്ൽ വിറ്റ്മർ, റിപ്പബ്ലിക്കൻ ലീഡർ മിച്ചു മെക്കോണൽ എന്നവർ ഉൾപ്പെടെ നിരവധി പേരുകൾ കണ്ടെത്തിയിരുന്നു.