ലക്ട്രിക് വാഹനങ്ങൾക്ക് മൊബൈൽ ഫാസ്റ്റ് ചാർജിങ് സംവിധാനവുമായി സിംഗപ്പൂർ. സിംഗപ്പൂരിലെ ഒരു ചെറുകിട കമ്പനിയാണ് ഈ സംവിധാനം ആദ്യമായി നടപ്പിലാക്കുന്നത്. സിംഗപ്പൂരിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭം തന്നെയാണിത്.

പവർ അപ്പ് ടെക്കിന്റെ (പി.അപ്പ്) സേവനം സ്ഥിരമായ ചാർജിങ് പോയിന്റിലേക്ക് ആക്സസ് ഇല്ലാത്ത ഇ.വി ഉടമകളെയാണ്. ചാർജിങ് പോയിന്റിലേക്ക് എത്താൻ സാധിക്കാത്തവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തി ബാറ്ററി ചാർജിന്റെ 80 ശതമാനം വരെ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ കൊണ്ട് ചാർജ് ചെയ്ത് ന്‌ലകും.

രാജ്യത്ത് ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിവരുകയാണ്. മാത്രമല്ല ലൈസൻസിങ് മേഖലകളിലടക്കം ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്.