ന്റാറിയോ വിദ്യാഭ്യാസ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയൻ പ്രവിശ്യയുമായി കരാർ ചർച്ചകൾക്ക് തയ്യാറെടുക്കുമ്പോൾ ഉയർന്ന വേതനത്തിലും തൊഴിൽ സുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.CUPE-യുടെ ഒന്റാറിയോ സ്‌കൂൾ ബോർഡ് കൗൺസിൽ ഓഫ് യൂണിയൻസ് (OSBCU) വെള്ളിയാഴ്ച ഇത് സംബന്ധിച്ച നിർദ്ദേശം പ്രവിശ്യയ്ക്ക് നൽകിയിട്ടുണ്ട്.

ഈ മാസാവസാനം ഇത് സംബന്ധിച്ച് യൂണിയനും പ്രവിശ്യാ ്അധികാരികളും തമ്മിൽ ചർച്ചകൾ ആരംഭിക്കാം.ലൈബ്രറി ജീവനക്കാർ, വിദ്യാഭ്യാസ സഹായികൾ, സാമൂഹിക പ്രവർത്തകർ, മറ്റ് സ്‌കൂൾ ജീവനക്കാർ എന്നിവരുൾപ്പെടെ 55,000 ത്തോളം തൊഴിലാളികളെ ഈ യൂണിയൻ പ്രതിനിധീകരിക്കുന്നു.

വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന ജീവനക്കാരാണ് യൂണിയനിലെ അംഗങ്ങളെന്നാണ് ഇവർ ആരോപിക്കുന്നത്.
ചിലർക്ക് മിനിമം വേതനം മാത്രമേ ലഭിക്കൂന്നുള്ളുവെന്നും യൂണിയൻ പറയുന്നു.

മറ്റ് ഒന്റാറിയോ പൊതുമേഖലാ തൊഴിലാളികൾക്കൊപ്പം, 2019-ൽ പ്രാബല്യത്തിൽ വന്ന ബിൽ 124 പ്രകാരം വിദ്യാഭ്യാസ തൊഴിലാളികളുടെ ശമ്പള വർദ്ധനവ് പ്രതിവർഷം ഒരു ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

യൂണിയനും പ്രവിശ്യയും തമ്മിൽ ധാരണയിലെത്താൻ കഴിയുന്നില്ലെങ്കിൽ, ഓഗസ്റ്റ് അവസാനത്തോടെ തൊഴിലാളികൾ നിയമപരമായ പണിമുടക്കിൽ എത്താം.