കുവൈത് സിറ്റി: ഒരു വയസുള്ള മലയാളി ബാലൻ കുവൈതിൽ മരിച്ചു. എറണാകുളം സ്വദേശികളായ ദമ്പതികളുടെ മകൻ ദക്ഷിത് മനീഷ് ആണ് മരിച്ചത്. കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകനാണ്.

മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് സബാ മോർചറിയിൽ പൊതുദർശനത്തിന് വച്ചു. നാട്ടിലെത്തിച്ചാണ് സംസ്‌കാരം നടത്തുക. ജഹ്റ എമർജൻസി ഡിപാർട്മെന്റിലെ ഫീമെയിൽ ഒബ്സർവേറ്ററിയിൽ ജോലി ചെയ്യുകയാണ് മാതാവ് സുബി. അദാൻ ആശുപത്രിയിലെ പെർഫ്യൂഷനിസ്റ്റാണ് പിതാവ്.