- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ കാർ ലോറിയിലിടിച്ചു; രണ്ട് മലയാളികൾ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കാറിന്റെ ഡ്രൈവർ ചക്കുപള്ളം വലിയകത്തിൽ വീട്ടിൽ ഏബ്രഹാം തോമസ് (24), യാത്രക്കാരനായ കുമളി സ്വദേശി ഫോട്ടോഗ്രാഫർ എം എൻ ഷാജി എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഷാജിയുടെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരിക്കുകൾ ഗുരുതരമാണ്. ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.
Next Story




