- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉത്തർപ്രദേശിലെ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരിച്ചു
ലക്നൗ: ഉത്തർപ്രദേശിൽ അഞ്ചുവയസുകാരിക്ക് കുരങ്ങുപനിയില്ലെന്ന് സ്ഥിരീകരണം. കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
ഗസ്സിയാബാദിലെ പെൺകുട്ടിക്കാണ് കുരങ്ങുപനിക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടത്. ഗസ്സിയാബാദ് ആരോഗ്യവിഭാഗമാണ് കുട്ടിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. പരിശോധനാഫലം നെഗറ്റീവായതോടെ, രാജ്യത്തിന് ആശ്വാസമായി. രാജ്യത്ത് കുരങ്ങുപനി പടരുമോ എന്ന ആശങ്കയ്ക്കിടെയാണ് പരിശോധനാഫലം പുറത്തുവന്നത്.
Next Story




