മുംബൈ: മഹാരാഷ്ട്ര വീണ്ടും കോവിഡ് വ്യാപന ഭീതിയിൽ. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 81 ശതമാനമാണ് രോഗികളുടെ എണ്ണം. ഇന്ന് 1881 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്.

മുംബൈ നഗരവും കോവിഡ് വ്യാപന ഭീതിയിലാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം രണ്ടിരട്ടിയായി. 1242 പേർക്കാണ് മുംബൈ നഗരത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഫെബ്രുവരി 18ന് ശേഷം ആദ്യമായാണ് മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം രണ്ടായിരത്തിന് അടുത്ത് എത്തുന്നത്. മരണങ്ങളൊന്നും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് മാത്രമാണ് ആശ്വാസം. സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 78,96,114 ആയി. ആകെ മരണം 1,47,866.