- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിവ് ഗൂഢാലോചനാ സിദ്ധാന്തം ഒഴിവാക്കണം; മുഖ്യമന്ത്രി സത്യം പുറത്തുപറയാൻ തയ്യാറാവണമെന്ന് കെ.സുരേന്ദ്രൻ
കോഴിക്കോട്: മുഖ്യമന്ത്രി പതിവ് ഗൂഢാലോചനാ സിദ്ധാന്തം ഒഴിവാക്കി സത്യം പുറത്തുപറയാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാഗിലും, ചെമ്പിലും എന്തായിരുന്നുവെന്ന് വെളിപ്പെടുത്തണം. ഇനിയും അന്വേഷണ ഏജൻസികളെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും സുരേന്ദ്രൻ കരിപ്പൂരിൽ ആവശ്യപ്പെട്ടു.
സ്വർണക്കള്ളക്കടത്ത് അട്ടിമറിക്കാൻ പരമാവധി ശ്രമിച്ചു. ഒരു മുഖ്യമന്ത്രിക്കെതിരേ ഡോളർക്കടത്തും സ്വർണക്കടത്തും ഉയരുന്നത് ആദ്യമാണ്. സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇതിന്റെ ഗുണഭോക്താവ് എന്ന ബിജെപി ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
എനിക്കെതിരേ ഇപ്പോൾ കുത്തിപ്പൊക്കിയിരിക്കുന്ന കേസുകളെല്ലാം എന്തിനായിരുന്നുവെന്ന് വ്യക്തമാവുന്നുണ്ട്. സ്വപ്ന സുരേഷ് ഇങ്ങനെയൊരു മൊഴി നൽകാൻ കോടതിയിൽ എത്തുമെന്ന് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ബിജെപി സമരം ശക്തമാക്കുമെന്നും സുരേന്ദ്രൻ അറിയിച്ചു.




