- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മർഫി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എലിസബത്ത് ഏബ്രഹാം മണലൂരിനെ മർഫി സിറ്റി പ്രൊടെം മേയർ ആയി തെരഞ്ഞെടുത്തു
മർഫി(ഡാളസ്): മർഫി സിറ്റി കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിനെ .പ്രൊടെം മേയറായി സിറ്റി കൗൺസിലിൽ തിരഞ്ഞെടുത്തു .ജൂൺ 7 ചൊവാഴ്ച ഐക്യ കണ്ടേനേയാണ് ജിഷ തിരഞ്ഞെടുക്കപ്പെട്ടത് .മെയ് മാസം പ്ലേസ് ഒന്നിൽ നിന്നും മർഫി സിറ്റി കൗൺസിലിലേക്ക് എലിസബത്ത് (ജിഷ) പോൾ ചെയ്ത വോട്ടുകളിൽ 74 .18 ശതമാനം നേടി വിജയിച്ചിരുന്നു.
രണ്ടാം തവണയായിരുന്നു മർഫി സിറ്റി കൗൺസിലിലേക്ക് എലിസബത്ത് മണലൂർ തിരഞ്ഞെടുക്കപ്പെട്ടത് .2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മർഫി സിറ്റി കൗൺസിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട സൗത്ത്ഏഷ്യയിൽ നിന്നുള്ള ആദ്യ വനിതാ മലയാളിയായിരുന്നു ഇവർ മർഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവർത്തനങ്ങളിൽ സജ്ജീവമാണ്.
സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.ബി.എ., ഫിനാൻസ് വിഷയങ്ങളിൽ പഠനം പൂർത്തിയാക്കി. മർഫി ബോർഡ് ഓഫ് അഡ്ജസ്റ്റ്മെന്റ് മെമ്പറായും , പ്ലാനിങ് ആൻഡ് സോണിങ് ബോർഡ് മെമ്പറായും പ്രവർത്തിച്ചിരുന്നു . പ്ലാനോ ഗ്ലോബൽ ഐറ്റി കമ്പനിയിൽ ഇരുപത്തിരണ്ടു വർഷമായി ജോലി ചെയ്തു വരുന്നു.
ഭർത്താവ് റെനി അബ്രഹാം, മക്കൾ ജെസിക്ക, ഹന്ന എന്നിവർ ഉൾപ്പെട്ടതാണ് എലിസബത്തിന്റെ കുുംബം. അമേരിക്കയിൽ ആദ്യകാല കുടിയേറ്റക്കാരനായ എബ്രഹാം മണലൂരിന്റേയും ഏല്യാമ്മ മണലൂരിന്റേയും മകളാണ്. ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് അംഗമാണ്.