- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
എട്ട് പ്രൊമോഷണൽ ക്യാമ്പയിനുകൾ പ്രഖ്യാപിച്ച് യൂണിയൻ കോപ്;75ശതമാനം വരെ ഡിസ്‌കൗണ്ട്
ദുബൈ: 2022 ജൂൺ മാസത്തിൽ യൂണിയൻ കോപ് എട്ട് പ്രൊമോഷണൽ ക്യാമ്പയിനുകൾ പ്രഖ്യാപിക്കുമെന്ന് യൂണിയൻ കോപ് സീനിയർ മാർക്കറ്റിങ് ആൻഡ് മീഡിയ സെക്ഷൻ മാനേജർ ശുഐബ് അൽ ഹമ്മാദി പറഞ്ഞു. ദുബൈ എമിറേറ്റിലെ യൂണിയൻ കോപിന്റെ എല്ലാ ശാഖകളിലും കൊമേഴ്‌സ്യൽ സെന്ററുകളിലും തെരഞ്ഞെടുക്കപ്പെട്ട 5000 ഉത്പന്നങ്ങൾക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ട് ഇക്കാലയളവിൽ ലഭിക്കും. ഉപഭോക്താക്കളെ സന്തോഷിപ്പിക്കാനും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാനും അവർക്ക് ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങൾ മികച്ച വിലയിൽ ലഭ്യമാക്കാനും വേണ്ടി ജൂൺ മാസത്തിൽ തുടർന്നു വരുന്ന ക്യാമ്പയിനുകളുടെ ഭാഗമാണ് ഈ ക്യാമ്പയിനും. ഒപ്പം യൂണിയൻ കോപിന്റെ സാമൂഹിക പ്രതിബദ്ധതിയിലൂന്നിയ പ്രവർത്തനങ്ങളുട!!െ തുടർച്ച കൂടിയാണിത്.
ഉപഭോക്താക്കൾക്ക് സഹായകമാവുന്നതിനായാണ് യൂണിയൻ കോപ് പ്രതിവാര അടിസ്ഥാനത്തിലും പ്രതിമാസ അടിസ്ഥാനത്തിലുമൊക്കെ പ്രൊമോഷണൽ ക്യാമ്പയിനുകൾ പ്രഖ്യാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്ന തരത്തിലുള്ള ആകർഷകമായ ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെയുള്ള ക്യാമ്പയിനുകൾ പ്രഖ്യാപിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ജൂൺ മാസത്തിൽ വ്യത്യസ്തവും സമഗ്രവുമായ ക്യാമ്പയിനുകളാണ് യൂണിയൻ കോപ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ മാസത്തിന്റെ തുടക്കം മുതൽ തന്നെ ആരംഭിച്ച ഈ ക്യാമ്പയിനുകൾ മാസത്തിന്റെ അവസാനം വരെ നീണ്ടു നിൽക്കും.
പച്ചക്കറികൾ, പഴവർഗങ്ങൾ, ജ്യൂസുകൾ, വെള്ളം, പാൽ ഉത്പന്നങ്ങൾ, മാംസം, മധുര പലഹാരങ്ങൾ, സുഗന്ധ വ്യജ്ഞനങ്ങൾ, അരി, എണ്ണ എന്നിങ്ങനെ ഉപഭോക്താക്കൾ ആശ്രയിക്കുന്ന അടിസ്ഥാന ഉത്പന്നങ്ങളുടെയും വില കുറയ്ക്കാൻ യൂണിയൻ കോപ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ എല്ലാവർക്കും പ്രയോജനം ലഭിക്കുന്ന തരത്തിൽ വിശദമായ ഒരു മാർക്കറ്റിങ് പദ്ധതി കാലാകാലങ്ങളിൽ യൂണിയൻ കോപ് സജ്ജീകരിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അത് ഉപഭോക്താക്കളുടെ താത്പര്യത്തിന് അനുസൃതമായാണ് പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് അസാധാരണമായ ഒരു ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നതിന് പല തരത്തിലുള്ള സാധ്യതകൾ ലഭ്യമാക്കുന്നതിന്റെ കൂടി ഭാഗമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ എമിറേറ്റിലെ ഏതെങ്കിലും യൂണിയൻ കോപ് ശാഖകളോ കൊമേഴ്‌സ്യൽ സെന്ററുകളോ സന്ദർശിച്ചോ അല്ലെങ്കിൽ സ്മാർട്ട് ഓൺലൈൻ സ്റ്റോർ (ആപ്) വഴിയോ ഉപഭോക്താക്കൾക്ക് ഈ ക്യാമ്പയിനുകൾ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കപ്പെട്ട എല്ലാ ഓഫറുകളും ഓൺലൈൻ സ്മാർട്ട് സ്റ്റോർ വഴിയും ലഭ്യമാവും. ഇവയിലൂടെ സമൂഹത്തിലെ എല്ലാവരിലേക്കും സന്തോഷം എത്തിക്കാനാവും.