- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്കിൽ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിനുള്ള പ്രായം 21 ആക്കി
ന്യൂയോർക്ക് : ഇരുപത്തിഒന്നു വയസ്സിനു താഴെയുള്ളവരെ സെമി ഓട്ടോമാറ്റിക് തോക്ക് വാങ്ങുന്നതിൽ നിന്നും വിലക്കി ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചൽ ഉത്തരവിറക്കി. തിങ്കളാഴ്ച ഗവർണർ ഒപ്പിട്ട ഉത്തരവിൽ പത്തു പുതിയ സുരക്ഷാ നിർദേശങ്ങളും ഉൾപ്പെടുന്നു.
സമൂഹത്തിനു ഭീഷണിയാണെന്ന് കരുതുന്നവരിൽ നിന്നും തോക്കുകൾ പിടിച്ചെടുക്കാനും ഇതിൽ വ്യവസ്ഥയുണ്ട്. അപകടകാരികളായവരിൽ നിന്നും തോക്കുകൾ ഒഴിവാക്കുക എന്ന ശക്തവും ധീരവുമായ നടപടിയാണ് ന്യുയോർക്ക് സ്വീകരിച്ചിരിക്കുന്നതെന്നു ബില്ലിൽ ഒപ്പുവച്ചശേഷം ഗവർണർ പറഞ്ഞു.
വെടിവയ്പ് സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഈ നിയമനിർമ്മാണം ഒരു തുടക്കമാണെന്നും, കൂടുതൽ ശക്തമായ നിയമ നിർമ്മാണങ്ങൾക്കുവേണ്ടി യുഎസ് കോൺഗ്രസിൽ സമ്മർദം ചെലുത്തുമെന്നും ഗവർണർ പറഞ്ഞു.
Next Story