- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
യുഎസിൽ നേപ്പാളി യുവാവിന് ക്രൂര മർദനം; വംശീയ ആക്രമണമെന്ന് ആരോപണം
ഓക്ലാൻഡ് : ഓക്ലാൻഡ് ഫോക്സ് തിയറ്ററിനു മുന്നിലെ കടയിൽ നിന്നും സാധനം വാങ്ങുന്നതിനിടയിൽ നേപ്പാളി യുവാവിന് ക്രൂരമർദനമേറ്റു. സാഗർ റ്റമാങ് എന്ന 25 വയസ്സുകാരനാണ് തലയ്ക്ക് പിന്നിലും മുഖത്തും ക്രൂരമായ മർദനം ഏൽക്കേണ്ടി വന്നത്.
പരുക്കേറ്റ് അബോധാവസ്ഥയിൽ നിലത്തു വീണ യുവാവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു രാത്രി മുഴുവൻ അബോധാവസ്ഥയിൽ കഴിഞ്ഞ യുവാവ് രാവിലെ ഉണർന്നപ്പോഴാണ് രാത്രിയിൽ തനിക്കനുഭവിക്കേണ്ടി വന്ന മർദനത്തെകുറിച്ചു വിവരിച്ചത്. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന ഫോൺ, വാലറ്റ്, കോട്ട് എന്നിവ ഉൾപ്പെടെ എല്ലാ വസ്തുക്കളും നഷ്ടപ്പെട്ടിരുന്നു. നേപ്പാളി സുഹൃത്തുക്കളാണ് യുവാവിന്റെ സഹായത്തിനെത്തിയത്.
വംശീയ ആക്രമണമാണ് നടന്നതെന്ന് യുവാവിന്റെ സുഹൃത്ത് ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് സൻഫ്രാൻസിസ്‌കോ ഏഷ്യൻ കമ്മ്യൂണി നേതാക്കൾ ആവശ്യപ്പെട്ടു.