തിരുവനന്തപുരം: ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം, എം പിമാരും എം എൽ എ മാരും ചെയർമാൻ ജോസ് കെ മാണിയുടെ നേത്യത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടു.

ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും പൂർണമായി ഒഴിവാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സുപ്രീം കോടതി ഉത്തരവ് നിയമപരമായി നേരിടുന്നതിന് ആവശ്യമായ നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.

ഇക്കാര്യത്തിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനും നിയമ വിദഗ്ദരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനും വനം മന്ത്രി എ കെ ശശീന്ദ്രനെ ചുമതലച്ചെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജോസ് കെ മാണി എം പി പറഞ്ഞു. കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞതായി ജോസ് പറഞ്ഞു.