- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങൾ രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗം; ഈ ഗൂഢപദ്ധതി കേരളം വീണ്ടും അവജ്ഞയോടെ തള്ളുമെന്നും കേരളാ കോൺഗ്രസ് (എം)
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരേ ഉയർത്തുന്ന ആരോപണങ്ങൾ ദുഷ്ടലാക്കോടെയുള്ളതും രാഷ്ട്രീയ ഗുഢാലോചനയുടെ ഭാഗമാണെന്നും കേരളാ കോൺഗ്രസ് (എം) പാർലമെന്റി പാർട്ടി യോഗം വിലയിരുത്തി.
ഇത്തരം വിലകുറഞ്ഞ ആരോപണങ്ങളും നുണക്കഥകളും കേരളത്തിൽ വിലപ്പോകില്ല. ഒരിക്കൽ കേരളത്തിലെ ജനങ്ങൾ തള്ളിക്കളഞ്ഞ ആരോപണങ്ങളുടെ ഹീനമായ ആവർത്തനം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിയേയും സർക്കാരിനെയും ആക്ഷേപിച്ച് അപകീർത്തിപ്പെടുത്താനുള്ള ഈ ഗൂഢപദ്ധതി കേരളം വീണ്ടും അവജ്ഞയോടെ തള്ളുമെന്നും യോഗം വിലയിരുത്തി.
പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, സ്റ്റീഫൻ ജോർജ് എക്സ് എംഎൽഎ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ