പട്ന: ബിഹാറിൽ ദേശീയപാതയിൽ അമിത വേഗതയിൽ വന്ന ബൈക്ക് സ്‌കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു.അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്നയാൾക്കും രണ്ട് സ്‌കൂട്ടർ യാത്രക്കാർക്കും പരിക്കേറ്റു. മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്നയിലെ ഗംഗാ ദേശീയ പാതയിലാണ് സംഭവം. അമിത വേഗതയിൽ ഓടിച്ചുവന്ന ബൈക്ക്, എതിർദിശയിൽ വന്ന സ്‌കൂട്ടർ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.രണ്ടു വാഹനങ്ങളും പിടിച്ചെടുത്തതായും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

എക്സപ്രസ് വേയിൽ ഒന്നിന് പിറകേ ഒന്നായി ബൈക്കുകൾ കടന്നുവരുന്നതും കൂട്ടത്തിൽ അമിത വേഗതയിൽ വന്ന ഒരു ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിർദിശയിൽ വന്ന സ്‌കൂട്ടർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് അപകടത്തിൽ പരിക്കേറ്റവരുടെ രക്ഷയ്ക്ക് എത്തിയത്.