ബെംഗളൂരു: കർണാടകയിലെ കോളേജ് ക്ലാസ് റൂമിൽ വി.ഡി.സവർക്കറുടെ ചിത്രം സ്ഥാപിച്ച് വിദ്യാർത്ഥികൾ. മംഗ്ലൂരു വി.വി.കോളേജിലെ ബികോം ക്ലാസിലാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ ചേർന്ന് സവർക്കറുടെ ചിത്രം ക്ലാസിൽ സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം വിവാദമായതോടെ പ്രിൻസിപ്പളിന്റെ നിർദേശത്തെ തുടർന്ന് കോളേജ് അധികൃതർ ചിത്രം ക്ലാസിൽ നിന്ന് മാറ്റി. ദിവസങ്ങൾക്ക് മുമ്പാണ് ഉഡുപ്പിയിലെ കാർക്കള താലൂക്കിൽ പുതുതായി നിർമ്മിച്ച റോഡിന് ഗോഡ്‌സേയുടെ പേര് നൽകിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം കാവിവത്കരണം നടക്കുന്നുവെന്ന് ആരോപിച്ച് കാക്കി നിക്കർ കത്തിച്ച് കോൺഗ്രസ് പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സംഭവം.