- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മമ്മൂട്ടിയുടെ സിനിമ ലൊക്കേഷൻ ആണോ, മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി നിർബന്ധമാണ്'; 'റോഷാക്കി'ന്റെ സെറ്റിലും ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി
കൊച്ചി: 'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ്. 'റോഷാക്കി'ന്റെ ലൊക്കേഷനിലും മമ്മൂട്ടി പതിവ് തെറ്റിച്ചില്ല. ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി സഹപ്രവർത്തകർക്ക് ബിരിയാണി വിളമ്പുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
മമ്മൂട്ടിയുടെ സിനിമ സെറ്റിൽ താരം ബിരിയാണി ചെമ്പ് പൊട്ടിച്ച് വിളമ്പുന്നത് പതിവ് കാഴ്ചയാണ്. എല്ലാ സെറ്റുകളിലെയും മുഴുവൻ അണിയറപ്രവർത്തകർക്കും മമ്മൂട്ടി തന്നെയാണ് ബിരിയാണി വിളമ്പുന്നത്. അതിനാൽ തന്നെ 'മമ്മൂട്ടിയുടെ സിനിമ ലൊക്കേഷൻ ആണോ എങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി നിർബന്ധമാണ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
കൊച്ചിയിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.'കെട്ട്യോളാണെന്റെ മാലാഖ'യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ പ്രൊഡക്ഷനാണ് റോഷാക്ക്. സമീർ അബ്ദുള്ളയാണ് ചിത്രത്തിന് തിരക്കഥയ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് റോഷാക്കിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിങ് കിരൺ ദാസും സംഗീതം നൽകുന്നത് മിഥുൻ മുകുന്ദനുമാണ്.
ഡിസി കോമിക്‌സിന്റെ വാച്ച്‌മെൻ എന്ന നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരാണ് റോഷാക്ക്. അതിന് ശേഷം വാച്ച്‌മെൻ എന്ന പേരിൽ തന്നെ സിനിമയും പുറത്തിറക്കിയിട്ടുണ്ട്. ഇതൊരു ഫാന്റസി ആക്ഷൻ ചിത്രമായിരുന്നു. ആളുകളുടെ സ്വഭാവം മനസ്സിലാക്കാനാണ് സാധാരണ നടത്തുന്ന ടെസ്റ്റാണ് റോഷാക്ക്. സ്വിസ് സൈക്കോളജിസ്റ്റ് ഹെർമൻ റോഷാക്ക് ആണ് ഈ പരിശോധന രീതി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ പേരിലാണ് ഈ ടെസ്റ്റ് അറിയപ്പെടുന്നത്.