ചെന്നൈ: നടി നയൻതാരയുടെയും തമിഴ് സംവിധായകൻ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന്. വ്യാഴാഴ്ച മഹാബലിപുരത്തുള്ള റിസോർട്ടിലാണ് താരത്തിന്റെ ആഡംബര വിവാഹം. ഇരുവരുടേയും വിവാഹച്ചടങ്ങിന്റെ ക്ഷണപത്രിക സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

സ്ഥലം, ഇരുവരുടെയും മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരുടെ പേരുകൾ അടക്കമുള്ള പത്രികയാണ് ആനിമേഷൻ വീഡിയോയായി പുറത്തിറക്കിയത്. മുഹൂർത്തസമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിഥികൾക്ക് രാവിലെ 8.30മുതൽ എത്താമെന്നാണ് എഴുതിയിരിക്കുന്നത്.

ബന്ധുക്കളും അടുത്തസുഹൃത്തുക്കളും മാത്രമാകും വിവാഹച്ചടങ്ങിൽ പങ്കെടുക്കുക. താരങ്ങൾ അടക്കമുള്ള പ്രമുഖർക്കായി പിന്നീട് സത്കാരം സംഘടിപ്പിക്കും.