- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് വാളാട്ടവും തേങ്ങയേറും: കൊട്ടിയൂർ വൈശാഖോത്സവത്തിന് തൃക്കലശ്ശാട്ടോടെ വെള്ളിയാഴ്ച സമാപനം
കൊട്ടിയൂർ: ഇക്കൊല്ലത്തെ വൈശാഖോത്സവത്തിന് നാളെ കൊടിയിറങ്ങും. ഒരു മാസം നീണ്ട വൈശാഖോത്സവത്തിന് വെള്ളിയാഴ്ചത്തെ തൃക്കലശ്ശാട്ടോടെ സമാപനമാകും. അടുത്ത ഉത്സവകാലംവരെ അക്കരെ കൊട്ടിയൂർ മനുഷ്യസ്പർശമേൽക്കാതെ പ്രകൃതിയുടെ നിശ്ചലതയിൽ ലയിക്കും.
അത്തം നാളായ വ്യാഴാഴ്ച രാവിലെ പതിവ് പൂജകൾക്കുശേഷം അത്തം ചതുശ്ശതം നിവേദിക്കും. തുടർന്ന് ഉച്ചശീവേലിക്കുശേഷം ഏഴില്ലക്കാർ വിഗ്രഹത്തിൽനിന്ന് ഉത്സവകാലത്തുകൊട്ടിയൂരിലെത്തിച്ച ദേവതകളെയെല്ലാം തിരിക ആവാഹിച്ച് വാളുകളിൽ ലയിപ്പിക്കുന്ന വാളാട്ടം നടക്കും. ശേഷം കുടിപതികൾ തേങ്ങയേറും നടത്തും. നാലാമത്തെ ചതുശ്ശതവും സമർപ്പിക്കുന്നതോടെ ഭഗവാൻ സ്ഥായിഭാവമായ തപശ്ചര്യയിലേക്ക് നീങ്ങുമെന്നാണ് വിശ്വാസം.
നിത്യപൂജകൾക്കുശേഷം വ്യാഴാഴ്ച രാത്രിയോടെ തുടങ്ങുന്ന കലശപൂജകൾ വെള്ളിയാഴ്ച പുലർച്ചെവരെ നീളും. ബുധനാഴ്ച പെരുമാൾക്ക് രുദ്രാക്ഷമാല സമർപ്പണവും ഉണ്ടായി.
Next Story