സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടന്ന സംഭവ വികാസങ്ങളെ ട്രോളി ഫേസ്‌ബുക്കിൽ പരിഹാസ പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ മുഖ്യമന്ത്രിയുടെ പഴയ പ്രസ്താവനകളെ ഓർമ്മിപ്പിച്ച ശേഷം സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നശേഷം നടന്ന കാര്യങ്ങൾ പണിക്കർ അക്കമിട്ട് പറയുന്നു. ലൈഫ്മിഷൻ കേസന്വേഷിക്കുന്ന വിജിലൻസ് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ ചോദ്യം ചെയ്തു. സ്വപ്നയ്ക്കെതിരെ കേസെടുത്തതും കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് നിയമിച്ച കമ്മീഷന്റെ കാലാവധി നീട്ടിയതും ശ്രീജിത്ത് പണിക്കർ പോസ്റ്റിൽ സൂചിപ്പിക്കുന്നുണ്ട്.ശ്രീജിത്ത് പണിക്കരുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

ഓർമ്മയുണ്ടോ ആ വാക്കുകൾ?

മടിയിൽ കനമില്ലെങ്കിൽ വഴിയിൽ പേടിക്കേണ്ട.
ഉപ്പു തിന്നവൻ വെള്ളം കുടിക്കും.
ഇന്നലെ സ്വപ്നയുടെ പ്രസ്താവന വന്നതിനുശേഷം ഇന്ന് നടന്ന കാര്യങ്ങൾ:
1. ലൈഫ് മിഷൻ കേസ് അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് സ്വർണ്ണക്കടത്ത് കേസിലെ പ്രതി കൂടിയായ സരിത്തിനെ ചോദ്യം ചെയ്തു.
2.കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിനു നിയമിച്ച ജസ്റ്റിസ് മോഹനൻ കമ്മീഷന്റെ കാലാവധി ആറു മാസത്തേക്ക് നീട്ടി.
3. സ്വപ്നയെക്കെതിരെ കലാപശ്രമത്തിന് കേരളാ പൊലീസ് കേസെടുത്തു.
മടിയിൽ കനമില്ല. വഴിയിൽ പേടിയുമില്ല.
ഉപ്പ് തിന്നിട്ടില്ല. വെള്ളം കുടിക്കുകയും വേണ്ട.