'പ്രവാസി ക്ഷേമ പദ്ധതികൾ -അറിയാം 'എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം കൾച്ചറൽ ഫോറം പ്രസിഡണ്ട് എ.സി. മുനീഷ് നിർവ്വഹിച്ചു. സർക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികൾക്ക് അനുവദിക്കുന്ന ഫണ്ടുകൾ ഉപഭോക്താക്കളില്ലാതെ പോകുന്ന അവസ്ഥ ഇനി ഉണ്ടാവരുതെന്നും സംസ്ഥാത്തിന് വിദേശ നാണ്യം നൽകുന്ന പ്രവാസികളുടെ അവകാശമാണ് ഈ പദ്ധതികളെന്നും ക്ഷേമ പെൻഷനുകൾ ആകർശണീയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനറൽ കൺവീനർ ഫൈസൽ എടവനക്കാട് കാമ്പയിൻ വിശദീകരിച്ചു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാദിഖ ചെന്നാടൻ അദ്ധ്യക്ഷത വഹിച്ചു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ സക്കീന അബ്ദുല്ല, അഡ്വ. ഇഖ്ബാൽ, അഫ്‌സൽ ചേന്ദമംഗല്ലൂർ, ജില്ലാ ജനറൽ സെക്രട്ടറി യാസർ ബേപ്പൂർ, തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റായി പുതുതായി തെരഞെടുക്കപ്പെട്ട ഡോ. നൗഷാദിനെ ചടങ്ങിൽ കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് പൊന്നാടയണിയിച്ചു.

എറണാകുളം ജില്ലാതല ഉദ്ഘാടനം കാമ്പയിൻ ജനറൽ കൺവീനർ ഫൈസൽ എടവനക്കാട് നിർവ്വഹിച്ചു. അഫ്‌സൽ അബ്ദുല കരീം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ സാദിഖ്, വൈസ് പ്രസീഡണ്ട് ഷുഐബ് കൊച്ചി, ടി.കെ സലീം, വിവിധ മണ്ഡലം ഭാരവാഹികളായ മസൂദ് മഞ്ഞപ്പെട്ടി, ജഫീദ് മാഞ്ഞാലി, സൈഫുദ്ദിൻ കൊച്ചി തുടങ്ങിയവർ സംസാരിച്ചു.

കണ്ണൂർ ജില്ലാതല ഉദ്ഘാടനം കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു. റംസി തലശ്ശേരി കാമ്പയിൻ വിശദീകരിച്ചു. ജില്ലാ പ്രസീഡന്റ് ഷുഐബ് ടി.കെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ആസാദ് , നിസാർ കെ.വി തുടങ്ങിയവർ സംസാരിച്ചു.

നോർക്ക , കേരള സർക്കാർ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക , അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക , പദ്ധതികൾ ആകർ ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കൾച്ചറൽ ഫോറം ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്.