- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണം: ഇൻകാസ് ഖത്തർ
ദോഹ: സ്വർണ്ണകടത്ത് കേസ്സിലെ മുഖ്യപ്രതി ഇന്നലെ കോടതിയിലും ഇന്നു മാധ്യമ സമക്ഷത്തിലും നടത്തിയ പുതിയ വെളിപ്പെടുത്തലുകൾ പൊതുസമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി യും കുടുബാംഗങ്ങളുടെയും മുൻ മന്ത്രി ഉൾപ്പടെയുള്ള കൂട്ടാളികളുടെയും കൂടുതൽ പങ്ക് പുറത്തുവന്ന ഈ വെളിപ്പെടുത്തലുകളിലൂടെ കേരള ജനത അപമാനിതരായിരിക്കുകയാണ് ഇതിന്റെ ഉത്തരവാദിതം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടണം എന്ന് ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു.
മുൻ പ്രതിപക്ഷ നേതാവ് ശ്രി രമേശ് ചെന്നിത്തലയും, അന്തരിച്ച കോൺഗ്രസ്സ് നേതാവ് പി ടി തോമസ്സും, പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പടെ ഉള്ള നേതാക്കൾ നിയമസഭക്കു അകത്തും പുറത്തുമായി പല ആവർത്തി ചർച്ചചെയ്തു വെളിച്ചത്തുകൊണ്ടുവന്ന ഒരു വൻ കള്ളക്കടത്തു കേസ്സിൽ ഒരു മുഖ്യമന്ത്രി ഉൾപ്പെടുന്നത് ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ആദ്യമായാണ്. കേസ്സന്വേഷണത്തെ ദുർബലമാക്കാനുള്ള ബിജെപി-സിപിഎം അന്തർധാര മുഖ്യപ്രതിയുടെ പുതിയ വെളിപ്പെടുത്തലോടെ പൊളിഞ്ഞുപോയതായും ഇൻകാസ് ഖത്തർ ആരോപിച്ചു.
കുറ്റാരോപിതരും , സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരേയും വീണ്ടും സർക്കാരുദ്യോഗങ്ങളിൽ തിരികി കയറ്റുന്ന മുഖ്യമുന്ത്രി അഴിമിതിക്കാരെയും കള്ളക്കടത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നത്.
പുതിയ ആരോപണങ്ങളുടെ പാശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് തൽസ്ഥാനത്തു തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു.
39 ക്രിമിനൽ കേസ്സുകളിൽ പ്രതിയായ സൊളാർ തട്ടിപ്പ് നായികയെ ഉയർത്തി കാട്ടി രാഷ്ട്രീയ സദാചാരത്തിന്റെ മുഴുവൻ അതിർവരമ്പുകളും ലംഘിച്ച് മുൻ മുഖ്യമന്ത്രിക്കെതിരെ കള്ളക്കേസുകൾ സൃഷ്ടിക്കാൻ കൂട്ടു നിന്നത് സിപിഎമ്മും ഇടതുപക്ഷവുമാണ്.
മുൻ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആക്ഷേപങ്ങളുടെ കള്ളത്തരം കണ്ടെത്തിയ കോടതി ഹർജികാരനായ മുൻ മുഖ്യമന്ത്രി അച്ചുതാനന്ദന് പിഴയിട്ടതും കോടതിചെലവ് ശ്രി ഉമ്മചാണ്ടിക്ക് നല്കാൻ വിധിച്ചതും കേരള ജനത കണ്ടതാണ്.
വിലകയററവും, തൊഴിലില്ലായ്മയും, തടയാവാനാവതെ, വർദ്ധിച്ചുവരുന്ന അക്രമണങ്ങളും, കൊലപാതകങ്ങളും, പീഡനങ്ങളും, ക്രമാതീതമായ ആത്മഹത്യകളും പിണറായി ഭരണത്തിൻ കീഴിൽ തകരുന്ന കുടുംബങ്ങളുടെയും , തകരുന്ന സമൂഹത്തിന്റെയും നേർ സാക്ഷൃങ്ങളാണ്.
സമൂഹത്തിന്റെ തകർച്ചയിൽ മുഖം തിരിഞ്ഞിരിക്കുന്ന മുഖ്യമന്ത്രിക്കും കൂട്ടർക്കും കെ റയിൽ വഴി ലഭ്യമാകുന്ന കമ്മീഷൻ മാത്രമാണ് ലക്ഷ്യം. വികസനം മുരടിപ്പിച്ച് കേരളത്തിന്റെ വികസന സങ്കല്പങ്ങളേയും, സാദ്ധ്യതകളേയും ഒരു മഞ്ഞകുററിയിൽ കെട്ടിയിട്ട് തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയും മുന്നണിയും പുതിയവെളിപ്പെടുത്തലോടെ UDF ന്റെ തെളിവ് സഹിതമുള്ള ആരോപണങ്ങളെ ഇനിയും വിസ്മരിക്കുന്നത് കേരള ജനത പൊറുക്കില്ല.
ഏത് വിധേനേയും രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താമെന്ന സ്റ്റാലിനിസ്റ്റ് തന്ത്രങ്ങളുടെ വക്താക്കൾക്ക് കിട്ടിയ കനത്ത അടിയാണ് പുതിയ വെളിപ്പെടുത്തലുകൾ.
സംശയത്തിന്റെ നിഴലിൽ തലകുനിച്ച് അധികാരത്തിൽ കടിച്ചു തൂങ്ങി നില്ക്കുന്ന മുഖ്യമന്ത്രി കേരള ജനതക്കു അപമാനാണെന്നുംമുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടമെന്നും ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.