വാഷിങ്ടൺ ഡി.സി. അമേരിക്കയിൽ ഭീകരാക്രമണ ഭീഷിണി വർദ്ധിച്ചതായി ഹോം ലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ജൂൺ 7ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗർഭഛിദ്രനിയമം ഭരണഘടനാ വിരുദ്ധമെന്നും, രാജ്യവ്യാപകമായി നിരോധിക്കപ്പെടുമെന്ന ആശങ്ക നിലനിൽക്കുകയും, യു.എസ്. മെക്സിക്കൊ അതിർത്തിയിൽ അനധികൃത കുടിയേറ്റം വർദ്ധിച്ചു വരികയും, അടുത്ത ആറു മാസത്തിനുള്ളിൽ നടക്കാനിരിക്കുന്ന മിഡ് ടേം തിരഞ്ഞെടുപ്പിൽ ഗവൺമെന്റിനെതിരെ വ്യാപക പ്രതിഷേധത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് ഹോം ലാന്റ് സെക്യൂരിറ്റി ഇങ്ങനെയൊരു മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ഈയിടെ ന്യൂയോർക്ക് ബഫല്ലൊയിൽ നടന്ന വെടിവെപ്പിലെ പ്രതി കറുത്തവർഗ്ഗക്കാരെ മാത്രം ലക്ഷ്യമിട്ടതു വംശീയ ആക്രമണത്തിന്റെ ഭാഗമാണെന്നും, ആന്റി സെമിറ്റിൽ കോൺസ്പിരസി തിയറി ശക്തി പ്രാപിക്കുന്നതും, മാസ് ഷൂട്ടിംഗുകൾ വർദ്ധിച്ചുവരുന്നതും ഇതിന്റെ സൂചനയാണെന്ന് ഡി.എച്ച്. എസ്സ് വിലയിരുത്തുന്നു.

ബ്രൂക്കിലിനിൽ ഏപ്രിൽ സബാവെ മാസ് ഷൂട്ടിങ് അൽക്വിയ്ദയും, ഇസ്ലാമിക് സ്റ്റേറ്റും ആഘോഷമാക്കി മാറ്റിയത്, ജനുവരിയിൽ ടെക്സസ് കോളിവില്ലിയിൽ സിനഗോഗ് ഹോസ്റ്റേജ് അവസരമുണ്ടാക്കിയതും, മതപരമായ സ്ഥാപനങ്ങൾക്കുനേരെ തുടർച്ചയായ ഭീഷിണിയുയർന്നതും എല്ലാം ഇതിന്റെ ഭാഗമായിട്ടാണെന്നും ഹോംലാന്റ് സെക്യൂരിറ്റി മുന്നറിയിപ്പു നൽകുന്നു.