- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ മുഖ്യമന്ത്രി കേരളത്തിന് അപമാനം ; - ബിജെപി
ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയ മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം വി ഗോപകുമാർ . ഭാരതത്തെ ഒറ്റുകൊടുക്കുന്ന മത വർഗീയ ശക്തികളെ പ്രീണിപ്പെടുത്തി ധനസമാഹരണത്തിന് ഏതു മാർഗവും സ്വീകരിക്കുന്ന പിണറായി വിജയൻ കേരള ജനതയ്ക്ക് അപമാനമാണെന്നും മുഖ്യമന്തി സ്ഥാനം ഉടൻ ഒഴിയേണ്ടതുമാണ്. തന്റെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരാതിരിക്കാനും മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുമാണ് ബിജെപി സംസ്ഥാന അധ്യക്ഷനുമേൽ കള്ളക്കേസുകൾ ചുമത്താൻ ശ്രമിക്കുന്നത്. ഇതിനെതിരെ ബിജെപി. ശക്തമായി രംഗത്തുവരും. അദ്ദേഹം പറഞ്ഞു.
ബിരിയാണി ചെമ്പിൽ സ്വർണ്ണവും കറൻസിയും കടത്തി കേരളത്തിന് അപമാനമായ മുഖ്യമന്ത്രി രാജിവെക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു ബി. ജെ. പി ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേദ പ്രകടനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജനറൽ സെക്രട്ടറി വിമൽ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി ജി. വിനോദ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം ആർ. ഉണ്ണികൃഷ്ണൻ, ജില്ലാ സെൽ കോഡിനേറ്റർ അരുൺ അനിരുദ്ധൻ , മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ബീന കൃഷ്ണ കുമാർ, മണ്ഡലം പ്രസിഡന്റ് മാരായ കെ വി ബ്രിട്ടോ , കണ്ണൻ തിരുവമ്പാടി, സജി. പി. ദാസ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.മുരളീധരൻ , ജി. മോഹനൻ, സന്ധ്യാ സുരേഷ്, സുമേഷ്, സാരഥി, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത് പ്രകാശ് എന്നിവർ സംസാരിച്ചു.