- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നയൻ മാം എന്ന വിളിയിലൂടെ തുടക്കം; പിന്നീട് എന്റെ ജീവനും കൺമണിയുമായി... ഇപ്പോൾ എന്റെ ഭാര്യ: വിവാഹത്തിന്റെ സന്തോഷം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ
തെന്നിന്ത്യൻ താരം നയൻതാരയുടേയും വിഘ്‌നേഷ് ശിവന്റേയും വിവാഹ ദിവസമായിരുന്നു ഇന്നലെ. ഏത് സുന്ദരിയേയും തോൽപ്പിക്കുന്ന സൗന്ദര്യത്തിളക്കവുമായാണ് നയൻസ് ഇന്നലെ വിവാഹ വേദിയിലെത്തിയത്. ഒരു റോസാ പുഷ്പം പോലെ അതി മനോഹരിയായിരുന്നു നയൻസ് ഇന്നലെ. നയൻസിന്റെ വിവാഹ ഫോട്ടോയിൽ കണ്ണുവയ്ക്കുകയാണ് തെന്നിന്ത്യ. വിവാഹ പന്തലിൽ അടിമുടി തമിഴ് പയ്യനായെത്തിയ വിഘ്‌നേശ് ശിവനും ആരാധകരുടെ മനം കവർന്നു.
ആരാധകർ വിക്കിനയൻസ് വിവാഹ ചിത്രത്തിനു പിന്നാലെ ഇപ്പോഴിതാ മനംകവരുന്ന കൂടുതൽ ചിത്രങ്ങൾ കൂടി പുറത്തു വരികയാണ്. അതിനിടയിൽ നയൻതാരയുടെ ചിത്രം പങ്കുവെച്ച് വിഘ്‌നേഷ് ശിവൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 'നയൻ മാം എന്ന വിളിയിലൂടെ തുടക്കം. പിന്നെ കാദംബരി, അതിൽ നിന്നും തങ്കമേ...പിന്നീട് എന്റെ ബേബി...അതിൽ നിന്നും എന്റെ ജീവനും കൺമണിയും...ഇപ്പോൾ എന്റെ ഭാര്യ.'വിവാഹവസ്ത്രത്തിലുള്ള നയൻതാരയുടെ ചിത്രം പങ്കുവച്ച് വിഗ്‌നേഷ് കുറിച്ചു.
തന്റെ പ്രണയിനിയോടുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്ന ഈ കുറിപ്പ് നയൻസ് ആരാധകർ ഏറ്റെടുക്കുകയാണ്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലായിരുന്നു ഹൈന്ദവാചാരപ്രകാരമുള്ള വിവാഹ ചടങ്ങുകൾ. രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങൾക്കടക്കം ചടങ്ങ് നടക്കുന്നിടത്തേക്ക് പ്രവേശനമില്ല. വിവാഹസത്കാരത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, സൂപ്പർ താരങ്ങളായ രജനീകാന്ത്, ഷാരൂഖ് ഖാൻ, കമൽഹാസൻ, സൂര്യ, ദിലീപ്, ആര്യ, കാർത്തി തുടങ്ങിയവർ പങ്കെടുത്തു.